Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെതിരെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്

mohanlal-telugu1-movie

ആനക്കൊമ്പ് കേസിൽ മോഹൻലാലിനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.

വനം വകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചെന്നാണ് പരാതി. ആനക്കൊമ്പ് കൈമാറിയവർക്കെതിരെയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും കേസെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോഹന്‍ലാലിനു പുറമേ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യുഡിഎഫ് സര്‍ക്കാരുമടക്കം 12 പേര്‍ പ്രതിപ്പട്ടികയിലുണ്ട്.

മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒന്നാം പ്രതിയായും മോഹന്‍ലാലിനെ ഏഴാം പ്രതിയുമായി പത്ത് പേര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഏലൂര്‍ അന്തിക്കാട് വീട്ടില്‍ എ.എ പൗലോസാണ് ഇക്കഴിഞ്ഞ ജൂണില്‍ ഹര്‍ജി നല്‍കിയത്.

Your Rating: