Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയൊരു ജന്മമുണ്ടെങ്കിൽ ആരാകണം? മോഹൻലാൽ പറയുന്നു

Mohanlal

അടുത്ത ജന്മത്തിൽ മോഹൻലാലിന് ആരാകണം? മുഹമ്മദ് ഹനീഫ് ഐഎഎസിന്റേതാണ് ചോദ്യം. മനോരമന്യൂസ് ന്യൂസ്മേക്കർ പ്രഖ്യാപനത്തിനു ശേഷം ഇനിയൊരു കുസൃതി ചോദ്യം ചോദിക്കാനാണ് എനിക്ക് ആഗ്രഹം എന്നുപറഞ്ഞാണ് അദ്ദേഹം ഈ ചോദ്യം മോഹൻലാലിനോട് ചോദിച്ചത്. ഐഎഎസ് ഓഫീസറുടെ ചോദ്യത്തിന് കുസൃതി കലർന്ന മറുപടി തന്നെ മോഹൻലാലും നൽകി. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് മോഹൻലാൽ ആയി തന്നെ ജനിച്ചാൽ മതി എന്നായിരുന്നു മറുപടി.  

ഫെഡറല്‍ ബാങ്കിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് മോഹന്‍ലാല്‍ 2016ലെ വാര്‍ത്താതാരമായത്. സാഹിത്യകാരന്‍ എം.മുകുന്ദന്‍ ന്യൂസ്മേക്കര്‍ പ്രഖ്യാപനം നടത്തി. ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് മുകുന്ദന്‍ പറഞ്ഞു. വളരുന്ന സാങ്കേതികവിദ്യയ്ക്കൊപ്പം അഭിനയം മാറ്റിയെടുക്കാന്‍ മോഹന്‍ലാലിന് കഴിയുന്നു.

വാര്‍ത്താതാരമെന്ന പുരസ്കാരം നല്ല വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മോഹന്‍ലാലിനുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായി മുകുന്ദന്‍ അഭിപ്രായപ്പെട്ടു. പുരസ്കാരനേട്ടത്തില്‍ അഭിമാനിക്കുന്നതായി മോഹന്‍ലാല്‍ പ്രതികരിച്ചു. മുപ്പത്തിയെട്ട് വര്‍ഷത്തെ അഭിനയജീവിതത്തിന്‍റെ ഫലമാണ് ഈ നേട്ടമെന്ന് കരുതുന്നു. ന്യൂസ്മേക്കര്‍ സംവാദത്തില്‍ നല്‍കിയ മറുപടികള്‍ സത്യസന്ധമായിരുന്നു. അത് ജനം മനസ്സിലാക്കിയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ്മേക്കര്‍ പ്രഖ്യാപനത്തില്‍ സിവില്‍ സപ്ലൈസ് സി.എം.ഡി എ.പി.എം.മുഹമ്മദ് ഹനീഷ് , മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. 

Your Rating: