Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി വിജയന് ബ്ലോഗിലൂടെ ലാലിന്റെ നിവേദനം

pinarayi-mohanlal

മുഖ്യമന്ത്രി പിണറായി വിജയന് മോഹൻലാലിന്റെ തുറന്ന കത്ത്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാൻ എന്ന തലക്കെട്ടോടെയാണ് മോഹൻലാലിന്റെ ബ്ലോഗ് തുടങ്ങുന്നത്.

‘ഇത് മോഹന്‍ലാല്‍ എന്ന നടന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന സൗഹൃദക്കത്തല്ല. കേരളത്തില്‍ ജീവിക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വയ്ക്കുന്ന നിവേദനമാണ്”. മോഹൻലാൽ പറയുന്നു.

കേരളത്തില്‍ അടിയന്തിര പരിഹാരം കാണേണ്ട വിഷയങ്ങളാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മാലിന്യ പ്രശ്‌നം, റോഡുകളിലെ അമിതവേഗവും അപകടങ്ങളും, ട്രാഫിക് ബ്ലോക്ക്, വൃദ്ധരോടും സ്ത്രീകളോടുമുള്ള അതിക്രമം എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചാണ് മോഹൻലാൽ ബ്ലോഗിലൂടെ കുറിക്കുന്നത്.

അങ്ങയും അങ്ങയുടെ സർക്കാരും മനോഹരമായ ഈ നാടിന്റെ പച്ചപ്പിന്റെ കൂടി കാവൽക്കാരാകുകയെന്നും മോഹൻലാൽ പറയുന്നു.ഇക്കാര്യങ്ങളിൽ ഒരു കലാകാരൻ എന്ന നിലയിൽ തന്റെ എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ബ്ലോഗിന്റെ പൂര്‍ണരൂപം താഴെ വായിക്കം; 

Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-1
Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-2
Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-3
Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-4
Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-5
Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-6
Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-7
Mohanlal-Blog-An-Open-Letter-to-Kerala-Cheif-Minister-8