Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതല്ലേ നായകന്‍, എല്ലാ അർഥത്തിലും; ‘പുലിമുരുകൻ’ വിഡിയോ

lal-video

ഒരു സൂപ്പർതാരമെന്നതിലുപരി എല്ലാവരുടെയും ഏട്ടനും കൂടിയാണ് മോഹൻലാൽ. സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് ഈ വിശേഷണത്തിന് അർഹനാക്കുന്നത്. വലിപ്പചെറുപ്പം നോക്കാതെ എല്ലാവരെയും സഹോദരതുല്യനായി കാണുന്ന താരമാണ് മോഹൻലാൽ.

അത് വ്യക്തമാക്കുന്നൊരു വിഡിയോ ആണ് കഴിഞ്ഞ ദിവസം അജു വർഗീസ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. പുലിമുരുകൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

Mohanlal's Original Behaviour During The Shoot Of Pulimurugan must watch

വനത്തിലെ ലൊക്കേഷനിൽ നിന്നും ഷൂട്ടിങ് സാമഗ്രികൾ വേറൊരു വാഹനത്തിൽ കയറ്റാൻ സഹായിക്കുകയാണ് മോഹൻലാൽ. തികച്ചും സാധാരണക്കാരനെപ്പോലെ മോഹൻലാൽ അവർക്കൊപ്പം ഒരാളെപ്പോലെ ജോലി ചെയ്യുന്നു.