Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ ആരാധകർക്കൊരു നിരാശവാർത്ത

pulimurugan

ഈ വർഷം മോഹന്‍ലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുലിമുരുകൻ. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമയുടെ റിലീസ് വീണ്ടും നീട്ടിവച്ചു.

ജൂലൈ മാസം ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു വാർത്ത. എന്നാൽ റിലീസ് ആഗസ്റ്റിലേക്ക് മാറ്റിയെന്നാണ് പുതിയ റിപ്പോർട്ട്.

മലയാളത്തിലെ എക്കാലത്തെയും വലിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കു്ന ചിത്രം ഏഴ് ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുന്നത്. കമാലിനി മുഖർജിയാണ് നായിക.

തമിഴ് നടന്‍ പ്രഭു ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിയ്ക്കുന്നു. ഇവരെ കൂടാതെ ജഗപതി ബാബു, ബാല, നമിത, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, വിനു മോഹന്‍, നോബി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
 

Your Rating: