Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെ പുലികളി; ലാലേട്ടൻ ഷിംലയിൽ

mohanlal-166

പുലിമുരുകൻ ബോക്സ്ഓഫീസുകളിൽ ചരിത്രം സൃഷ്ടിക്കുമ്പോൾ മോഹൻലാൽ ഷിംലയിലാണ്. ഇത്രവലിയൊരു സിനിമ ചെയ്ത് കുറച്ചുനാൾ അവധി എടുക്കാമെന്ന് വിചാരിച്ചൊരു യാത്രയല്ല. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരിവള്ളികള്‍ തളിർക്കുമ്പോൾ എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഈ യാത്ര. സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിക്കാനാണ് മോഹൻലാൽ ഷിംലയിലേക്ക് തിരിച്ചത്.

Pulimurugan | First Day, First Show | Theatre Response | Manorama Online

മോഹൻലാലിനൊപ്പം പുലിമുരുകൻ സിനിമയുടെ പ്രിവ്യു ഷോ കണ്ട ഭാര്യ സുചിത്ര മോഹൻലാൽ ചിത്രം ഒരുതവണകൂടി കാണുവാൻ എത്തി. സരിത തിയറ്ററിലെ രാവിലെ ഫാൻ ഷോ കാണാൻ ആണ് സുചിത്ര എത്തിയത്. മോഹൻലാലിന്റെ ഒരു ചിത്രം റിലീസ് തിയതി ചേച്ചി കാണുന്നത് തന്റെ ഓർമയിൽ ഇതാദ്യമാണെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. പ്രണവ് മോഹൻലാല്‍ ചെന്നൈയിൽ നിന്നാണ് പുലിമുരുകൻ കണ്ടത്.

പാലഭിഷേകവും ചെണ്ടമേളവുമായി വൻ വരവേൽപ്പ് ആണ് പുലിമുരുകന് ആരാധകർ നൽകിയത്. ഇന്ത്യ ഒട്ടാകെ 325 തിയറ്ററുകളിലാണ് സിനിമ റിലീസിനെത്തിയത്. കേരളത്തില്‍ 160 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്തത്.