Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘ഹലോ ഹാപ്പി ഒാണം’’: മോഹൻലാൽ

image സൗമ്യയുടെ അച്ഛനും അമ്മയും (ഇടത്), ഗിരീഷ് (വലത്)

തിരുവോണനാളിൽ മോഹൻലാൽ തന്റെ ആരാധകർക്കായി ഒരു സർപ്രൈസ് ഒരുക്കി. തിരഞ്ഞെടുത്ത കുറച്ചു പേരെ നേരിട്ട് വിളിച്ച് ഒാണാശംസകൾ പറഞ്ഞു പ്രിയ താരം. സൂപ്പർ സ്റ്റാറിന്റെ ഹാപ്പി ഒാണം പലർക്കും വിശ്വസിക്കാനായില്ലെന്നതാണ് സത്യം.

ഗിരീഷ് സി.വി തിരുവനന്തപുരം

രാവിലെ 7.30ന് ആണ് അദ്ദേഹം വിളിച്ചത്. ഗിരിഷ് അല്ലേ എന്നു ചോദിച്ചു? ഞാന്‍ ആരാണെന്ന് തിരിച്ചു ചോദിച്ചപ്പോൾ പറഞ്ഞു ഞാന്‍ മോഹന്‍ലാല്‍ ആണെന്ന്. ഭയങ്കര സര്‍പ്രൈസ് ആയിരുന്നു എനിക്കത്. പുലിമുരുകന്‍ സിനിമയുടെ ലൊക്കേഷനിലേക്ക് പോകുകയാണെന്നും മൊബൈലില്‍ റേഞ്ച് വളരെ കുറവാണെന്നും ലാല്‍ സാര്‍ പറഞ്ഞു. എനിക്കും കുടുംബത്തിനും ഓണാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം ഫോൺ വെച്ചത്. ജീവിതത്തില്‍ വളരെയധികം സന്തോഷമുള്ള ദിവസമായിരുന്നു ഇത്തവണത്തെ ഓണം.

സൗമ്യ ശിവന്‍

രാവിലെ 7മണിക്ക് ആണ് ലാല്‍ സാര്‍ വിളിച്ചത്. അച്ഛനാണ് ഫോണ്‍ എടുത്തത്. അപ്പോള്‍ തന്നെ മോഹന്‍ലാല്‍ ആണെന്നു പറഞ്ഞ് ഓണാഘോഷം നേരുകയായിരുന്നു. എന്നാല്‍ ഏറ്റവും വലിയ സര്‍പ്രൈസ് കിട്ടിയത് അമ്മയ്ക്കാണ്. അച്ഛന്‍ ഫോണില്‍ മോഹന്‍ലാല്‍ ആണെന്ന് പറയാതെയാണ് അമ്മയ്ക്ക് കൊടുത്തത്. കുറെ സംസാരിച്ചെങ്കിലും അമ്മയ്ക്ക് ആളെപിടികിട്ടിയില്ല, മോഹന്‍ലാല്‍ ആണെന്ന് അറിഞ്ഞതോടെ അമ്മയ്ക്ക് സന്തോഷമായി ഒപ്പം വലിയ സർപ്രൈസും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.