Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെ പ്രശംസിച്ച് തെലുങ്ക് സിനിമാപ്രേമികൾ

mohanlal

മോഹന്‍ലാല്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ജനതാ ഗാരേജ്’ റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് നേടുന്നത്. ആന്ധ്രയിലും തെലുങ്കാനയിലും സിനിമ സൂപ്പർഹിറ്റായി മാറിക്കഴിഞ്ഞു.

ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയപ്രകടനം തെലുങ്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയിലെ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നുവെന്നാണ് തെലുങ്ക് സിനിമാപ്രേമികൾ പറയുന്നത്.

വികാരഭരിതമായ രംഗങ്ങളിലും ആക്​ഷൻ‌ രംഗങ്ങളിലെല്ലാം താരം മികച്ചു നിന്നു. മോഹൻലാല്‍ സാർ ഇനിയും തെലുങ്ക് സിനിമകളിൽ അഭിനയിക്കണമെന്നും ജൂനിയർ എൻടിആർ പുലി ആണെങ്കില്‍ താങ്കൾ സിംഹം ആണെന്നാണ് തെലുങ്ക് ആരാധകരുടെ അഭിപ്രായം. സിനിമയുടെ വിജയത്തിൽ നന്ദി പറഞ്ഞ് മോഹൻലാൽ ചെയ്ത ട്വീറ്റിന് താഴെയാണ് ഈ അഭിപ്രായങ്ങൾ വന്നു നിറയുന്നത്.

കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ സമാന്തയാണ് നായിക. റഹ്മാന്‍, ഉണ്ണി മുകുന്ദന്‍, ദേവയാനി, സായ്കുമാര്‍, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദേവി ശ്രീ പ്രസാദാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.