Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ തെലുങ്ക് ചിത്രം; ടീസര്‍ കാണാം

vismaya

മോഹന്‍ലാല്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ബഹുഭാഷാ ചിത്രത്തിന്റെ മലയാളം ടീസര്‍ പ്രേക്ഷകരിലേക്ക്. തെലുങ്കില്‍ മനമാന്തെ എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തില്‍ വിസ്മയം എന്ന പേരിലാണ് തിയറ്ററുകളിലെത്തുന്നത്. തെലുങ്കിനും മലയാളത്തിനും പുറമെ തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. പരസ്പര ബന്ധിതമായ നാലു കഥകളാണ് ചിത്രം പറയുന്നത്.

Vismayam Official Teaser HD : Mohanlal, Gautami || Chandra Sekhar Yeleti

ചന്ദ്രശേഖര്‍ യേലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതമിയാണ് മോഹന്‍ലാലിന്റെ നായികയാവുന്നത്. ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ തെലുങ്ക് പഠിച്ചതും വാര്‍ത്തയായിരുന്നു. മലയാളത്തില്‍ നിന്ന് നെടുമുടി വേണു, ജോയ് മാത്യു, പി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തെലുങ്കില്‍ നിന്ന് ഗായകനും നടനുമായ എസ്.പി.ബാലസുബ്രഹ്മണ്യം, തമിഴ്‌നടന്‍ നാസര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

Manamantha Teaser – Mohan Lal, Gouthami, Viswant, Raina Rao, Anisha Ambrose || Chandra Sekhar Yeleti

Your Rating: