Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരൂ: മോഹന്‍ലാല്‍

mohanlal-army

ടെറിട്ടോറിയല്‍ ആര്‍മി പ്രവേശനം യുവാക്കളെ അറിയിച്ച് ലഫ്റ്റനന്റ് കേണൽ കൂടിയായ മോഹന്‍ലാല്‍. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ ആസ്‌ഥാനമായുള്ള 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ പ്രാദേശിക സേനയില്‍ വിവിധ തസ്‌തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ സെപ്റ്റംബര്‍ 14ന് കണ്ണൂരില്‍ നടക്കും. 20 വരെയാണ് റിക്രൂട്ട്മെന്‍റ്. 19നും 27നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്‌ പങ്കെടുക്കാം.

കണ്ണൂരില്‍ ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റില്‍ പരിശീലനത്തിന് പങ്കെടുക്കുന്ന താരമാണ് മോഹന്‍ലാല്‍. 2009 ജൂലൈയിലാണ് മോഹന്‍ലാലിനു ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.

ഇന്ത്യയില്‍ ഈ പദവി ലഭിക്കുന്ന ആദ്യ ചലച്ചിത്ര നടനാണ് മോഹന്‍ലാല്‍. 2010 മാര്‍ച്ചില്‍ മൂന്നു ദിവസത്തെ പരിശീലനത്തിന് എത്തിയിരുന്നു. 2009 ഒക്‌ടോബറില്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ 60ാം വാര്‍ഷികാഘോഷത്തില്‍ കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയെ ഏറ്റവും മികച്ച യൂണിറ്റായി തിരഞ്ഞെടുക്കുമ്പോള്‍ നേതൃനിരയില്‍ മോഹന്‍ലാലുമുണ്ടായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.