Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിങ് കോങ് എത്തും മുമ്പേ പുലിമുരുകൻ എത്തി

puli-murugan-kingkong

മലയാളത്തിൽ ഏറ്റവുമധികം മുതൽമുടക്കിൽ പുറത്തിറങ്ങുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന പുലിമുരുകൻ. ചിത്രത്തിന്റെ മേയ്ക്കിങും ലൊക്കേഷനുമാകും മറ്റൊരു പ്രത്യേകത. വിയറ്റ്നാം ആണ് സിനിമയുടെ പ്രധാനലൊക്കേഷൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗുഹകൾ ഉള്ള വിയറ്റ്നാമിലെ മലനിരകളിലാണ് സിനിമയുടെ ഒരു പ്രധാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസം ചിത്രീകരണം നീണ്ടുനിന്നു.

ഇതിന് മുന്‍പ് പല ഹോളിവുഡ് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.് സൺ ഡൂങ് കേവ് എന്നാണ് ഇവിടം അറിയപ്പെടുന്നതും. 9 കിലോമീറ്ററോളം നീളമുള്ള ഗുഹയിലെ ചിത്രീകരണം അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അണിയറപ്രവർത്തകർ പറയുന്നു. ആക്ഷൻ ഡയറ്കറായ പീറ്റർ ഹെയ്നിന്റെ നേതൃത്വത്തിലായിരുന്നു ചിത്രീകരണം.

ഹോളിവുഡിൽ ചിത്രീകരണം തുടങ്ങാനിരിക്കുന്ന കിങ് കോങ് 2വിന്റെ പ്രധാന ലൊക്കേഷനും ഇതേ സ്ഥലം തന്നെയാണ്.