മെഗാസ്റ്റാർ മമ്മൂട്ടിയുടെ പെരുന്നാൾ റിലീസായ കസബ സിനിമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് നിഥിന്‍ രണ്‍ജി പണിക്കരുടെ ആദ്യ സിനിമാ സംരംഭമായ കസബയ്ക്ക് ആശംസകൾ അർപ്പിച്ച് മോഹൻലാൽ എത്തിയത്.
മാത്രമല്ല കസബയുടെ ട്രെയിലറും മോഹൻലാൽ ആശംസയോടൊപ്പം പങ്കുവക്കുകയുണ്ടായി. ഇതാദ്യമായാണ് മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഒരു മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവക്കുന്നത്.
മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമൊരുക്കുന്ന് രൺജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കരാണ്. ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരള കര്‍ണാടക അതിര്‍ത്തിയിലെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടർ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമ്പത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ചിത്രത്തില്‍ നായികയായും എത്തുന്നു.