Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രക്കുഞ്ഞുങ്ങൾ, കുഞ്ഞുനക്ഷത്രങ്ങൾ

prithvi-supriya

അലംകൃതയെയും ദാവീദിനെയും അറിയില്ലേ. ഇളംപ്രായത്തിലെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന കുട്ടിനക്ഷത്രങ്ങളാണ് ഇരുവരും. പൃഥ്വിരാജ്-സുപ്രിയ കുടുംബത്തിലെ പൊന്നോമനയാണ് അലംകൃത. നിവിന്‍ പോളിയുടെയും റിന്നയുടെയും പൊന്നുമോന്‍ ആണ് ദാവീദ്. മലയാളത്തിലെ ക്യൂട്ട് സെലിബ്രിറ്റി കിഡ്സ് ആരൊക്കെയാണെന്ന് പരിചയപ്പെടേണ്ടേ...

അലംകൃത പൃഥ്വിരാജ്

ജീവിതം മുഴുവന്‍ അലംകൃതയെ േകന്ദ്രീകരിച്ചായി. പൃഥിയുടെ ആഗ്രഹം പോലെയൊരു മകള്‍. ചതയമാണ് നക്ഷത്രം. അലംകൃത എന്ന പേരു പറയുന്നത് സുപ്രിയയാണ്. അലംകൃത എന്നാല്‍ അലങ്കരിക്കപ്പെട്ടവള്‍ എന്നാണര്‍ഥം. സെന്‍സ് എന്നൊരു അര്‍ഥം കൂടിയുണ്ട്.

supriya-prithvi

അലംകൃതയ്ക്ക് രാജുവിന്‍റെ ദേഷ്യമുണ്ടെന്ന് സുപ്രിയ പറയുന്നു. ഒരു സാധാരണബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അവള്‍ക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവള്‍ക്കുണ്ടാകണമെന്നും പൃഥ്രി പറയുന്നു.

നിവിന്‍റെ ദാവീദ്

നിവിന്‍ പോളിയുടെ ഭാഗ്യനക്ഷത്രമാണ് ദാവീദ്. മകൻ ജനിച്ചതോടെയാണ് നിവിന് ഭാഗ്യം തെളിയുന്നതെന്ന ചോദ്യത്തിന് നിവിന്‍റെ മറുപടി ഇങ്ങനെ.

‘ അതിലൊക്കെ എത്ര മാത്രം കാര്യമുണ്ട് എന്നറിയില്ല. പക്ഷേ, സംഗതി സത്യമാണ്. തട്ടത്തിൻ മറയത്ത് ഇറങ്ങുന്നതിനു തൊട്ടു മുമ്പാണ് അവൻ ജനിക്കുന്നത്. ഉച്ചയ്ക്കു 12 മണിക്ക്. സൂര്യൻ ഉച്ചിയിൽ നിൽക്കുമ്പോൾ കുഞ്ഞ് ജനിച്ചാൽ അച്ഛന് അഭിവൃദ്ധിയുണ്ടാകുമെന്നും വിശ്വാസമുണ്ട്.ചോതിയാണ് അവന്റെ നക്ഷത്രം. ചോതി ചോദിക്കാതെ കിട്ടുമെന്നൊരു ചൊല്ലുണ്ടത്രേ.’

daweed-nivin

അജുവിന്‍റെ ഇവാനയും ജുവാനയും

അജുവിന്‍റെ ഭാഗ്യവര്‍ഷത്തില്‍ കടന്നുവന്ന രണ്ടു കുഞ്ഞു നക്ഷത്രങ്ങളാണ് ഇരട്ടക്കുട്ടികളായ ഇവാനയും ജുവാനയും. കഴിഞ്ഞ ഫെബ്രുവരിയിലാണ് അഗസ്റ്റീനയുടെയും അജു വര്‍ഗീസിന്റെയും വിവാഹം കഴിഞ്ഞത്. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു അഗസ്റ്റീന. ഒക്ടോബറില്‍ ദമ്പതികള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നു. ഒരാണും പെണ്ണും. ഇവാന്‍ എന്നും ജുവാന എന്നും മക്കള്‍ക്ക് പേരിട്ടു.

aju-family
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.