നടി മുക്ത വിവാഹിതയായി. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ വച്ച് യുവ നടിയുടെ കഴുത്തില്‍ താലി ചാർത്തിയത്. ചട്ടയും മുണ്ടും ആയിരുന്നു മുക്തയുടെ വിവാഹവേഷം.
നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമായത്.വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടന്നിരുന്നു. ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്. ആര്യ നായകനായെത്തുന്ന വി.എസ്.ഒ.പിയാണ് മുക്തയുടെ പുതിയ ചിത്രം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.