Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടപ്പനയിലെ ഋത്വിക് റോഷനുമായി നാദിർഷ

nadhirshah

അമർ അക്ബർ അന്തോണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നാദിർഷ വീണ്ടുമെത്തുന്നു. ജനപ്രിയതാരം ദിലീപ് ആണ് ചിത്രം നിർമിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നുപേരിട്ടിരിക്കുന്ന സിനിമയിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് നായകനായി എത്തുന്നത്.

അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ വിഷ്ണു അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു.

vishnu-nadhirshah നാദിർഷയ്ക്കൊപ്പം വിഷ്ണു

ചിത്രത്തെക്കുറിച്ച് നാദിർഷ–ഒരു കൊച്ചു കാര്യം.... ഇത് ,അവകാശവാദങ്ങൾ യാതൊന്നുമില്ലാതെ, ഏറെ പ്രതീക്ഷയോടെ ഞങ്ങൾ അമർ,അക്ബർ,അന്തോണി ടീം ഒരുക്കുന്ന ഒരു കൊച്ചു തമാശ സിനിമ.... എഴുത്ത് കഴിഞ്ഞു . ദൈവംഅനുഗ്രഹിച്ചാൽ ഷൂട്ടിങ് ചിങ്ങം 1ന് .

കഥയാണ് ഈ ചിത്രത്തിലെ പ്രധാനതാരം. ആയതിനാൽ കഥാകൃത്തുക്കളിൽ ഒരാളെ നായകനാക്കുന്നു ....അനുഗ്രഹിക്കണം.

NB: ഈ കഥാപാത്രത്തിന് വേണ്ടി സാക്ഷാൽ ഋത്വിക് റോഷനെ ട്രൈ ചെയ്തെങ്കിലും ഇത്ര ഹെവി കാരക്ടർ ചെയ്യാൻ ഉള്ള ആരോഗ്യവും സൗന്ദര്യവും തനിക്കു പോര എന്ന് അദ്ദേഹം പറഞ്ഞതിനാൽ മാത്രമാണ് ഞങ്ങൾ ഇത് മിസ്റ്റർ വിഷ്ണുവിനെ നിർബന്ധിച്ച് ഏൽപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത്. എന്താല്ലേ..! നാദിർഷ പറഞ്ഞു.

Your Rating: