Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിന്‍ ചേട്ടന്‍ പൊളിച്ചു: നമിത പ്രമോദ്

namitha-nivin

മലയാളത്തിന്‍റെ യുവനായിക നമിത പ്രമോദും പ്രേമം ഇഫക്റ്റിലാണ്. കഴിഞ്ഞദിവസമാണ് പ്രേമം സിനിമ കാണാനിടയായതെന്നും വളരെ മനോഹരമായ ആവിഷ്കാരമാണ് ചിത്രത്തിന്‍റേതെന്നും നമിത പറഞ്ഞു.

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട്, നിവിന്‍ ചേട്ടന്‍ കലക്കിയെന്നും നമിത പറഞ്ഞു. ‘ കറുത്ത ഷര്‍ട്ടിലും മുണ്ടിലും നിവിന്‍ പോളി പൊളിച്ചു. ആനന്ദ് ചേട്ടന്‍റെ ഛായാഗ്രഹണവും അതിമനോഹരമായിരിക്കുന്നെന്നും നമിത പറയുന്നു.

പ്രേമത്തിലെ പാട്ടുകളും സംഭാഷണങ്ങള്‍ പോലും മികച്ചുനില്‍ക്കുന്നെന്നും സീന്‍ കോണ്ട്ര എന്ന ഗാനത്തിന്‍റെ ആവിഷ്കാരമാണ് ഏറ്റവും മികച്ചതായി തോന്നിയതെന്നും നമിത പറഞ്ഞു. ജൂഡ് ആന്‍റണിയുടെ അതിഥി വേഷം തന്നെ അത്ഭുതപ്പെടുത്തി, മലരേ എന്ന ഗാനവും നമിതയ്ക്ക് പ്രിയപ്പെട്ടത് തന്നെ.

സിനിമയിലെ എല്ലാ ഭാഗങ്ങളും ഇഷ്ടമായെന്നും പ്രേമം ഇഫക്റ്റിലാണ് താനെന്നും നമിത പറയുന്നു. അല്‍ഫോന്‍സ് പുത്രനും ടീമിനും എല്ലാ ആശംസകളും നേരുന്നുവെന്നും നമിത പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.