മോഹൻലാൽ മീശപിരിച്ചെത്തിയ നരസിംഹം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സിനിമയാണ്. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ മിന്നി മാഞ്ഞത് 16 വർഷങ്ങളാണ്. അതെ, നീ പോ മോനെ ദിനേശാ , എന്നാ ലാലേട്ടൻ ടച്ചുള്ള ഡയലോഗ് പിറന്നിട്ട് 16 വർഷം.
ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹത്തിന്റെ പതിനാറാം വർഷത്തിന്റെ ആഘോഷം, മോഹൻലാൽ മധുരം നൽകി ആഘോഷിച്ചതാകട്ടെ പുലിമുരുകൻ എന്ന സിനിമയുടെ സെറ്റിലും. ആഘോഷത്തിന്റെ ഭാഗമായി പ്രത്യേകം ഡിസൈൻ ചെയ്ത കേക്ക് മോഹൻലാൽ മുറിച്ചു.
വർഷങ്ങൾ 16 കഴിഞ്ഞിട്ടും. 100 വട്ടം ടി വിയിൽ കണ്ടിട്ടും മടുക്കാത്ത ഈ ചിത്രം ഇന്നലെ വീണ്ടും റിലീസ് ചെയ്തിരുന്നു. ആരാധകർ അതിനെ ആഘോഷപൂർവമാണ് വരവേറ്റത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.