Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയുമായി നയൻതാരയുടെ ലിപ്‌ലോക്ക്..! വിഡിയോ കാണാം

nayanthara-liplock

ലിപ്‌ലോക്ക് എന്നു കേട്ടാലെ ചിലരുടെ നെഞ്ചിടിപ്പ് കൂടും. അപ്പോൾ അത് നയൻതാരയുടെയാണെന്ന് കേട്ടാലോ? അതെ അങ്ങനെയൊരു ലിപ്‌ലോക്കിന്റെ ചിത്രമാണ് സോഷ്യൽമീഡിയയിൽ ചർച്ചയായത്.

നയൻതാരയുടെ ലിപ്‌ലോക്കിന്റെ ചിത്രം. ചുംബിക്കുന്നത് ഒരു കുട്ടിയും. നയൻതാര നായികയായി എത്തിയ തിരുനാളിലെ ഒരു രംഗമാണിത്. തന്റെ മകൻ അഭിനയിച്ചതിൽ ആവേശം മൂത്ത് കുട്ടിയുടെ അമ്മയാണ് ഈ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

Thirunaal Movie scene

കൂടെയൊരു അടിക്കുറിപ്പും. ‘എന്റെ മകൻ നയൻതാരക്കൊപ്പം ലിപ്‌ലോക്ക് സീനിൽ’ ഇങ്ങനെയാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. പോരെ പൂരം. പിന്നെ ട്രോളുകളുടെ കളിയായിരുന്നു. കൊച്ചുകുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെയൊരു അടിക്കുറിപ്പും നൽകിയതിന് യുവതിക്കെതിരെ നിരവധിപേർ രംഗത്തെത്തി.

സംഭവം വിവാദമാകുമെന്ന് അറിഞ്ഞതോടെ ചിത്രം ഫെയ്സ്ബുക്കിൽ നിന്ന് നീക്കവും ചെയ്തു. എന്നാൽ അപ്പോഴേക്കും ട്രോളന്മാർ ഈ സംഭവം ഏറ്റെടുത്തിരുന്നു.

തെന്നിന്ത്യൻ സുന്ദരി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് തിരുനാള്‍. ചിത്രത്തിൽ സ്കൂൾ ടീച്ചറായാണ് നയൻസ് എത്തുന്നത്. ജീവയാണ് ചിത്രത്തിൽ നായകൻ.