Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാര ടീച്ചറല്ലേ? ക്ളാസിലെ കുട്ടിയുമായി എന്തിനാണ് ലിപ്‌ലോക്ക് ? വിവാദം കത്തുന്നു

nayanthara-liplock-1

കൊച്ചുകുട്ടിയെ ലിപ്‍ലോക്ക് ചെയ്യുന്ന നയൻതാരയുടെ രംഗം വിവാദമാകുന്നു. തിരുനാൾ എന്ന തമിഴ് ചിത്രത്തിലാണ് സ്കൂൾ കുട്ടിയെ നയൻതാര ചുംബിക്കുന്ന രംഗമുള്ളത്. ചിത്രത്തിൽ സ്കൂൾ ടീച്ചറാണ് നയൻതാരയുടെ കഥാപാത്രം.

ഇതേരംഗം ഒരു മുൻനിര നടനാണ് ചെയ്യുന്നതെങ്കിൽ എന്തൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് വിമർശകരുടെ പ്രധാനചോദ്യം. സൂര്യയോ ചിമ്പുവോ ആണ് അധ്യാപകവേഷത്തിലെത്തി ഇങ്ങനെയൊരു രംഗത്തിൽ അഭിനയിക്കുന്നതെങ്കിൽ സ്ത്രീസമൂഹം മുഴുവനായി ഇവർക്കെതിരെ രംഗത്തെത്തുമെന്ന് ഇക്കൂട്ടർ ആരോപിക്കുന്നു.

Nayanthara Lip Kiss

‘മാത്രമല്ല ചിത്രത്തിന്റെ സംവിധായകൻ തന്നെ യഥാർത്ഥ ജീവിതത്തിൽ ഇത്തരമൊരു രംഗം സാധ്യമാകാൻ സമ്മതിക്കുമോ? സിനിമയിൽ നയൻതാരയുടെ സൗന്ദര്യവും അഴകും പ്രേക്ഷകരെ കാണിക്കുന്നതിന് മറ്റെന്തൊക്കെ മാർഗങ്ങളുണ്ട്. ഇങ്ങനെയാണോ ഒരു നായികയുടെ ഗ്ലാമർ കാണിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ അക്രമവും പീഡനവും നടക്കുന്ന ഈ കാലത്തും ഇതുപോലുള്ള രംഗങ്ങൾ കുട്ടികളിൽ മോശമായ സന്ദേശമാണ് നൽകുക.’–ശിവരഞ്ജനി കുമാർ എന്നൊരു യുവതി ചോദിക്കുന്നു.

ഇതുതന്നെ ചിമ്പുവോ എസ് ജെ സൂര്യയോ ചെയ്താൽ പിന്നെയുള്ള കാര്യം പറയുകയേ വേണ്ട. പ്രശ്നം നമ്മുടെ സമൂഹത്തിലാണ്. ശിവരഞ്ജനി കൂട്ടിച്ചേർത്തു.

ഇതേ ലിപ്‌ലോക്ക് രംഗത്തിന്റെ ചിത്രം നയൻതാരയെ ചുംബിക്കുന്ന കുട്ടിയുടെ അമ്മയും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ‘എന്റെ മകൻ നയൻതാരക്കൊപ്പം ലിപ്‌ലോക്ക് സീനിൽ’ ഇങ്ങനെയായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പും. പോരെ പൂരം. പിന്നെ ട്രോളുകളുടെ കളിയായിരുന്നു. കൊച്ചുകുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഇങ്ങനെയൊരു അടിക്കുറിപ്പും നൽകിയതിന് യുവതിക്കെതിരെ നിരവധിപേർ രംഗത്തെത്തി.

സംഭവം വിവാദമാകുമെന്ന് അറിഞ്ഞതോടെ ചിത്രം ഫെയ്സ്ബുക്കിൽ നിന്ന് നീക്കവും ചെയ്തു. എന്തായാലും ഈ വിഷയത്തിൽ സിനിമയുടെ സംവിധായകനോ നയൻതാരയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തെന്നിന്ത്യൻ സുന്ദരി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് തിരുനാള്‍. ചിത്രത്തിൽ സ്കൂൾ ടീച്ചറായാണ് നയൻസ് എത്തുന്നത്. ജീവയാണ് ചിത്രത്തിൽ നായകൻ. 

Your Rating: