Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്റിയയുടെ വാഹനം തട്ടി

nazriya-car

കഴിഞ്ഞദിവസം തമ്പാനൂരില്‍ നിന്നവര്‍ ഒരു കാഴ്ച കണ്ടു. നടന്‍ ഫഹദ് ഫാസിലിന്‍റെ ഭാര്യ നടി നസ്റിയ നടുറോഡില്‍ നിന്ന് ഒരു വാഹന ഉടമയുമായി സംസാരിക്കുന്നു. വല്ല സിനിമാ ഷൂട്ടിങ്ങും ആണോ എന്ന സംശയത്തില്‍ പലരും മാറിനിന്നു ആസ്വദിച്ചു. എന്നാല്‍ പിന്നീടു കാര്യം അറിഞ്ഞു തലചൊറിഞ്ഞു. നസ്റിയയുടെ വാഹനം സ്വകാര്യ വാഹനവുമായി തട്ടി. അതിന്‍റെ പ്രശ്നങ്ങളായിരുന്നു.

പാപ്പനംകോട് ഭാഗത്തു നിന്നു തന്പാനൂര്‍ ഭാഗത്തേക്കു വരികയായിരുന്നു നടി. തന്പാനൂര്‍ റയില്‍വേ സ്‌റ്റേഷനു മുന്നില്‍ വച്ചായിരുന്നു സംഭവം. കെ.എല്‍ 04 എ ജി 2813 എന്ന റെയിഞ്ച് റോവര്‍ വാഹനമാണു സ്വകാര്യ വാഹനവുമായി ഉരസിയത്. വാഹനം പുറകുവശത്താണ് ഉരസിയത്. പുറത്തിറങ്ങി നടി സ്വകാര്യ വാഹന ഉടമയുമായി സംസാരിച്ചു പ്രശ്നം പരിഹരിച്ചു തന്‍റെ വഴിക്കു മടങ്ങി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.