Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരജ് മാധവിന് യൂത്ത് ഐക്കൺ പുരസ്കാരം

neeraj-madhav

സംസ്ഥാന യുവജനകമ്മിഷന്റെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവജനങ്ങൾക്ക് നൽകി വരുന്ന യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കലാസാംസ്‌ക്കാരിക രംഗത്തെ യൂത്ത് ഐക്കണ്‍ പുരസ്‌ക്കാരം നീരജ് മാധവിന്.

അഭിനേതാവ്, ഡാന്‍സര്‍, കൊറിയോഗ്രാഫര്‍ എന്നീ മേഖലകളിലെല്ലാമുളള നീരജിന്റെ പ്രകടനമാണ് അവാര്‍ഡിനര്‍ഹനാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം സാനിധ്യമായിരുന്നു താരം.

അഭിനേതാവ്, ഡാന്‍സര്‍, കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന യുവതാരം നീരജ് മാധവ് മറ്റൊരു രംഗത്തുകൂടി തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുകയാണ്. തിരക്കഥാരംഗത്തുകൂടി തന്റെ വൈഭവം പ്രകടമാക്കാന്‍ ഒരുങ്ങുകയാണ് ഈ യുവപ്രതിഭ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.