Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ആരാണെന്ന് ചോദിച്ചു, ഇന്ന് കൂടെ അഭിനയിക്കുന്നു

neha-lal2

മോഹൻലാലിന്റെ മുഖത്തു നോക്കി ആരാണെന്ന് ഒരു പെൺകുട്ടി ചോദിക്കുമോ ? ഇല്ലെന്ന് തറപ്പിച്ചു പറയാൻ വരട്ടെ. വർഷങ്ങൾക്കു മുമ്പ് അങ്ങനെ ചോദിച്ച പെൺകുട്ടി ഇന്ന് അദ്ദേഹത്തിന്റെ കൂടെ പുതിയ സിനിമയിൽ അഭിനയിക്കുകയാണ്. കഥയല്ല നടന്ന സംഭവമാണ്. 

neha-lal

മമ്മൂട്ടി ചിത്രമായ കസബയിലെ നായികമാരിലൊരാളായ നേഹ സ്കസേനയാണ് ഇൗ പറഞ്ഞ പെൺകുട്ടി. 8 കൊല്ലം മുമ്പ് ദുബായിലെ ഒരു ഹോട്ടലിൽ വച്ചാണ്  നേഹ ആദ്യമായി മോഹൻലാലിനെ കാണുന്നത്. ആ ഹോട്ടലിൽ ജോലി ചെയ്തിരുന്ന നേഹ തന്റെ ജോലിയുടെ ഭാഗമായി മോഹൻലാലിനോട് പേരും റൂം നമ്പറുമൊക്കെ ചോദ്ദിച്ചു. മോഹൻലാലാവട്ടെ തന്റെ പേരും മറ്റു വിശദാംശങ്ങളും പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നീടാണ് സൗത്ത് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരത്തോടാണ് താൻ പേര് ചോദിച്ചതെന്ന് നേഹയ്ക്ക് മനസ്സിലായത്. ഉടനെ അദ്ദേഹത്തെ കണ്ട് അബദ്ധം പറ്റിയ കാര്യം അറിയിച്ച് ഒാട്ടോഗ്രാഫും വാങ്ങി. 

neha-lal1

അതേ മോഹൻലാലിനൊപ്പം വർഷങ്ങൾക്ക് ശേഷം അഭിനയിക്കാനുള്ള അവസരവും ഇതാ നേഹയെ തേടി എത്തിയിരിക്കുന്നു. ജിബു ജേക്കബിന്റെ പുതിയ ചിത്രത്തിൽ നേഹ ഒരു പ്രധാന വേഷത്തിൽ അഭിന‌യിക്കുന്നുണ്ട്. മോഹൻലാലിനെ കണ്ട സന്തോഷം നേഹ ഫെയ്സ്ബുക്ക് പേജിലൂടെ പങ്ക് വയ്ക്കുകയും ചെയ്തു.