Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബം വിലക്കിയിട്ടും സുഹൃത്തുക്കൾ മണിക്ക് മദ്യം നൽകി: നിമ്മി

mani-family

കുടുംബം വിലക്കിയിട്ടും സുഹൃത്തുക്കൾ മണിക്ക് മദ്യം നൽകിയിരുന്നെന്ന് കലാഭവൻ മണിയുടെ ഭാര്യ നിമ്മി. മരണത്തിന്റെ തലേന്നും മദ്യം കുടിച്ചിട്ടുണ്ടെന്ന് കരുതുന്നു. കരൾ രോഗമുണ്ടായിരുന്നതായി അറിയില്ല. കുടുംബപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ശത്രുക്കളുണ്ടോ എന്ന് അറിയില്ലെന്നും നിമ്മി ചാലക്കുടിയിൽ പറഞ്ഞു.

ബിയർ മാത്രമേ അദ്ദേഹം കഴിക്കാറുള്ളൂ. മണിയെ ആശുപത്രിയിൽ കൊണ്ടുപോയതിന്റെ പിറ്റേ ദിവസമാണ് ഞങ്ങൾ വിവരമറിയുന്നതെന്നും നിമ്മി പറയുന്നു.

Your Rating: