Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിഷേക് ബച്ചൻ, സൂര്യ, നിവിന്‍; സംവിധാനം വിക്രം

nivin-vikram

ദ് സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന ആൽബം ഒരുക്കുന്നതിനുള്ള പണിപ്പുരയിലാണ് സൂപ്പർതാരം വിക്രം. ചെന്നൈ മഴക്കെടുതിയും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചുള്ള ഒരു വിഡിയോയാണ് വിക്രം ഈ ആൽബത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.

വിക്രത്തിന് വേണ്ടി ബോളിവുഡ് താരം അഭിഷേക് ബച്ചൻ, തമിഴ് നടൻ സൂര്യ, പുനീത് രാജ്കുമാർ, ശിവകാര്‍ത്തികേയൻ തുടങ്ങി നിരവധിതാരങ്ങളാണ് അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് നിവിന്‍ പോളിയാണ് വിഡിയോയില്‍ ഉള്ളത്.

vikram-suriya

ബോബി സിംഹ, വിശാൽ, ആര്യ, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ എന്നിവരും വിഡിയോ ആല്‍ബത്തിലുണ്ട്. വരലക്ഷ്മി ശരത്കുമാര്‍,സമാന്ത, നിത്യാ മേനോന്‍, അമലാപോള്‍ എന്നിവരും അഭിനയിക്കുന്നു.

എസ് പി ബാലസുബ്രമണ്യം, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, സുജാത, ശ്വേതാ മോഹന്‍, ചിന്‍മയി എന്നിവരുള്‍പ്പെടെയാണ് ഗായകര്‍. വിക്രം തന്നെയാണ് നിർമാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.