Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടിക്കുന്ന ഗെറ്റപ്പിൽ നിവിൻ; ഗീതുവിന്റെ ‘മൂത്തോൻ’

nivin-geethu

നിവിൻ പോളി വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുന്നു. കരിയറിൽ വേറിട്ട സിനിമകൾ തിരഞ്ഞെടുത്ത് തന്റേതായ ഇടംകണ്ടെത്തുകയാണ് യുവതാരം. ഗീതു മോഹൻദാസിനൊപ്പമാണ് നിവിന്റെ പുതിയ പ്രോജക്ട്. മൂത്തോൻ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. തല മൊട്ടയടിച്ച് പരുക്കൻ ഗെറ്റപ്പിലാണ് നിവിൻ പ്രത്യക്ഷപ്പെടുന്നത്.

ഫസ്റ്റ്ലുക്ക് ഇതിനോടകം തരംഗമായി കഴിഞ്ഞു. തമിഴ്താരം ധനുഷ് ഉൾപ്പടെയുള്ളവർ പ്രോജക്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് 'ഇന്‍ഷാ അള്ളാഹ്' എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ.

പുതിയ ടീം, പുതിയ പാഠങ്ങള്‍, പുതിയ അനുഭവം, ഊര്‍ജസ്വലമായ ടീമിനൊപ്പം സഹകരിക്കുന്നതില്‍ ആവേശഭരിതനാണെന്നാണ് നിവിന്‍ അഭിപ്രായപ്പെട്ടത്..

ചിത്രത്തിന്റെ രചനയും ഗീതു തന്നെ. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവി നിര്‍വഹിക്കും. ഗീതു മോഹന്‍ദാസ് തിരക്കഥയൊരുക്കുമ്പോള്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്. എഡിറ്റിങ് ബി.അജിത്കുമാർ. ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിക്കുക.

ബാലഗോപാലന്‍, വാസിക്ക് ഖാന്‍, സ്‌നേഹ ഖാന്‍വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എൽ. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

2014ൽ നവാസുദ്ദീൻ സിദ്ദിഖി നായകനായ ലയേർസ് ഡൈസ് എന്നൊരു ചിത്രവും ഗീതു സംവിധാനം ചെയ്തിരുന്നു.

Your Rating: