നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ആക്ഷന്‍ ഹീറോ ബിജുവിന്‍റെ ചിത്രീകരണം പൂർത്തിയായി. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റിലീസിനെത്തുന്ന നിവിൻ പോളി ചിത്രമെന്ന നിലയ്ക്ക് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്.
മാത്രമല്ല 1983 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് എത്തുന്നത്.
സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി എത്തിയ അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നിവിന്‍റെ നായികയായി എത്തുന്നത്. നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവല്‍. സ്വപ്‌ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്‍റെ ഉപരിപഠനം.