Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതെങ്കിലും സംവിധായകനെ വേദനിപ്പിച്ചെങ്കിൽ മാപ്പ്: നിവിൻ പോളി

nivin-pauly

ഒരു സംവിധായകനേയും മനഃപൂർവം ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് നടൻ നിവിൻ പോളി. ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടാകാം. ഏതെങ്കിലും സംവിധായകന് താൻ കാരണം ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പുചോദിക്കുന്നതായി മനോരമ ന്യൂസ് ന്യൂസ്മേക്കർ സംവാദത്തിൽ നിവിൻ പറഞ്ഞു.

നിവിനെക്കുറിച്ച് ചില മുതിർന്ന സംവിധായകർ ഡയറക്ടേഴ്സ് യൂണിയനിൽ പരാതി പറഞ്ഞിട്ടുണ്ടെന്ന് സംവിധായകൻ ഹരികുമാറാണ് ചൂണ്ടിക്കാട്ടിയത്. പല സംവിധായകരെയും അവിടെ വാ ഇവിടെ വാ എന്നൊക്കെ പറഞ്ഞ് നിവിന്‍ ചുറ്റിച്ചതായി പരാതികൾ ഉണ്ട്. ഒരു മുതിർന്ന സംവിധായകനെക്കുറിച്ച് കുളമ്പുരോഗം പിടിപെട്ടയാൾ എന്നു പറഞ്ഞതായും പരാതിയുണ്ടെന്ന് ഹരികുമാർ പറഞ്ഞു.

എന്നാൽ മുതിർന്നസംവിധായകരോട് ഏറെ ബഹുമാനത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്ന് നിവിൻ പ്രതികരിച്ചു. അവർ വിളിക്കുമ്പോൾ അഭിമാനവും സന്തോഷവുമാണ് തോന്നിയിട്ടുള്ളത്. അത് സുഹൃത്തുക്കളോട് വളരെ ആവേശത്തോടെ പറയാറുമുണ്ട്. മറിച്ച് ചില തെറ്റിദ്ധാരണകളാകാം പരാതിക്കിടയാക്കിയത്. അഭിനയജീവിതത്തെക്കുറിച്ചും 2015ലെ നേട്ടങ്ങളെക്കുറിച്ചും നിവിൻ ന്യൂസ്മേക്കർ സംവാദത്തിൽ മനസുതുറന്നു. സംവാദം ശനി രാത്രി 9ന് മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്യും.

I Didn't Hurt Any Director:Actor Nivin Pauly