Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിനെക്കുറിച്ചുള്ള സർപ്രൈസ് വെളിപ്പെടുത്തി ശിവകാർത്തികേയൻ

nivin-sivakarthikeyan

ശിവകാർത്തികേയന്റെ മാനേജറും അടുത്തസുഹൃത്തുമാണ് നിർമാതാവ് ആർ.ഡി രാജ. ശിവ നായകനാകുന്ന പുതിയ ചിത്രം റെമോ നിർമിക്കുന്നത് രാജയുടെ ഉടമസ്ഥതയിലുള്ള 24 എഎം സ്റ്റുഡിയോസ് ആണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

സംവിധായകൻ ശങ്കർ ഉൾപ്പടെയുള്ള പ്രമുഖർ ചടങ്ങിൽ എത്തിയിരുന്നു. ഈ ചടങ്ങിനിടെ തനിക്കൊരു സർപ്രൈസ് ഇടക്ക് പറയാനുണ്ടെന്ന് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. ചടങ്ങിന്റെ അവസാനമാണ് ആ സർപ്രൈസ് വെളിപ്പെടുത്തിയത്.

Remo First Look and Title Track Launch Event | Sivakarthikeyan, Keerthi Suresh | Anirudh Ravichander

നിർമാതാവ് ആർഡി രാജ തിരക്കഥാകൃത്താകുന്നു. അദ്ദേഹം തന്നെ നിർമിക്കുന്ന ഈ ചിത്രത്തിൽ നായകന്‍ നമുക്കെല്ലാം പ്രിയപ്പെട്ട നടനും, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളുമായി നിവിന്‍ പോളിയാണ്'- എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്. . പ്രഭു രാധാകൃഷ്ണനാണ് ഇതിന്റെ സംവിധാനം.

സൂപ്പര്‍ഹിറ്റായ ‘തനി ഒരുവന്’ ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രവും ആർഡി രാജയാണ് നിർമാണം. ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ ശിവകാർത്തികേയനും നയൻതാരയും പ്രധാനതാരങ്ങളാകുന്നു.