Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജുവില്‍ അഭിമാനിക്കുന്നുവെന്ന് നിവിന്‍ പോളി

aju-nivin

അജു വര്‍ഗീസിനെ പിന്തുണച്ച് നിവിന്‍ പോളി. ആത്മാർത്ഥത ഉള്ള കൂട്ടുകാരെ ലഭിക്കുക എന്നത് ഒരു അനുഗ്രഹമാണ്...എന്റെ ശക്തി അത്തരം ചില കൂട്ടുകാരാണ്... എന്റെ ആദ്യം സിനിമ മുതൽ ഇന്നുവരെ സിനിമയിലും ജീവിതത്തിലും എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് നല്കിയിടുള്ള ആളാണ് അജു ... അവൻ എന്നേയും എന്റെ സിനിമയെയും സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അതു അവന്റെ മനസിന്റെ നന്മ മാത്രമാണ്... അതിൽ ഞാൻ അഭിമാനിക്കുന്നു... നന്ദി. നിവിന്‍ പറഞ്ഞു.

പ്രേമം സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ കൂടി സിനിമയ്ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും ആദ്യം മുതലേ നല്‍കിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ സിനിമയെ പിന്തുണച്ചതിനെ പരിഹസിച്ച് പലരും അജുവിനെതിരെ രംഗത്തെത്തിയിരുന്നു.

പ്രേമത്തിന്റെ ഭാഗമല്ലെങ്കിൽ പോലും എന്നെ ഒരുപാട് സന്തോഷിപ്പിച്ച സിനിമയാണ് പ്രേമമെന്നും സിനിമ കാണുന്ന പ്രേക്ഷകന് എന്ന നിലയിൽ കൂട്ടുകാരന്റെ സിനിമയ്ക്ക് തന്നെക്കൊണ്ട് ആവുന്ന രീതിയിൽ പ്രമോഷൻ നൽകാനാണ് ശ്രമിച്ചതെന്നും അജു മനോരമ ഓണ്‍ലൈനോട് പറഞ്ഞിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.