സ്മാർട് ഫോണുകളും മൊബൈലുകളും കൊടികുത്തിവാഴുന്ന ഇക്കാലത്ത് ഇതിലൂടെ നടക്കുന്ന തട്ടിപ്പുകളും വ്യാപകമാണ്. താരങ്ങൾക്കാകട്ടെ ഇതുമൂലം അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ വേറെ. നടൻ മുകേഷിന്റെ ഫോണിൽ വന്ന ഒരു കോൾ മൂലം ഉണ്ടായ വിവാദങ്ങളും നമുക്കെല്ലാം അറിയാം.
ആ സംഭവത്തിൽ തനിക്ക് ഒട്ടും ഖേദമില്ലെന്ന് നടന്‍ മുകേഷ്. 'അന്തസ്സുണ്ടോടാ നിനക്കൊക്കെ' എന്ന പേരില്‍ വാട്‌സ്ആപ്പില്‍ ആദ്യം പ്രചരിച്ച ഓഡിയോക്ലിപ്പ് സോഷ്യൽമീഡിയയിലൂടെ വൈറലായി മാറുകയായിരുന്നു. ആ ഓഡിയോ ഇത്രയും വൈറലാക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു. ആ ടെലിഫോണ്‍ തെറിവിളി സാധാരണഗതിയിലുള്ള പ്രതികരണം മാത്രമായിരുന്നുവെന്നും മുകേഷ് പറഞ്ഞു. മാത്രമല്ല ലോകമവസാനിച്ചാലും നിലപാടില്‍ ഒരു മാറ്റവും വരുത്തില്ലെന്നും താരം പറഞ്ഞു.
ഈ പ്രതികരണത്തിന്റെ പേരില്‍ തനിക്ക് ഒരിക്കലും വിമര്‍ശനം നേരിടേണ്ടി വന്നില്ല. സിനിമാക്കാരുടെ സംഘടനയായ അമ്മയുടെ പേരില്‍ നിനക്ക് ഒരു അവാര്‍ഡ് നല്‍കുന്നുണ്ടെന്നായിരുന്നു അന്ന് ഇന്നസെന്റിന്റെ പ്രതികരണം. നടൻ ജയറാമും ഒരു അമേരിക്കൻ പരിപാടിക്കിടെ ‘അന്തസുണ്ടോടാ അന്തസ്’ എന്ന ഡയലോഗ് പറഞ്ഞ് കൈയടി നേടിയതായും ഞാൻ കേട്ടു. ഈ ഡയലോഗ് പുതിയ സിനിമകളായ ടു കണ്ട്രീസിലും അടി കപ്യാരേ കൂട്ടമണിയിലും സു സു സുധിയിലുമൊക്കെ തമാശരൂപേണ ഉപയോഗിച്ചിട്ടുണ്ട്്.
ഈ സംഭവത്തിൽ മക്കളുടെ വരെ പ്രതികരണം അനുകൂലമായിരുന്നു. 5000 ഫോണ്‍ വിളിക്കാരില്‍ ഒന്നോ രണ്ടോ പേരാണ് നിങ്ങളെ ശല്യപ്പെടുത്തുകയുള്ളൂ. ഫോണ്‍ സൈലന്റിലാക്കാൻ മറന്ന ഒരു രാത്രിയിലാണ് അത് സംഭവിച്ചത്. എനിക്ക് ഉണ്ടായ ഈ അനുഭവത്തിന് ശേഷം പല താരങ്ങൾക്കും ഇതുപോലെ ഫോൺകോളുകൾ നിരന്തരം വരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. സെലിബ്രിറ്റികളെ മനഃപൂർവം ദേഷ്യം പിടിപ്പിച്ച് അതും വൈറലാക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണിത്.
എന്തായാലും എന്റെ ക്‌ളിപ്പിന് കിട്ടിയത് പോലെയൊരു സ്വീകരണം ആര്‍ക്കും കിട്ടില്ല. ഇന്നത്തെ കാലത്ത് നേരിട്ട് ഫോണിൽ കിട്ടുന്ന ഏക താരം ഞാനാണ്. മറ്റു താരങ്ങളാരും അങ്ങനെ ഫോൺ എടുക്കാറുമില്ല, മാത്രമല്ല ഡ്രൈവര്‍മാരോ മാനേജരോ ആയിരിക്കും അത് കൈകാര്യം ചെയ്യുക.