Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴരും പറയുന്നു, മലരിനെ കൊന്നു; ട്രോൾ വിഡിയോ

troll-premam-shruti

പ്രേമം സിനിമയിലെ മലരേ ഗാനത്തിന്റെ തെലുങ്ക് വിഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജോർജും മലരുമായി എത്തിയ നാഗചൈതന്യയുടെയും ശ്രുതിയുടെയും അഭിനയത്തെ വിമർശിച്ച് മലയാളി ആരാധകർ രംഗത്തെത്തുകയും ചെയ്തു.

നിവിനും സായി പല്ലവിയും മനോഹരമാക്കിയ ഈ രണ്ടുകഥാപാത്രങ്ങളെയും ഇരുവരും ചേർന്ന് നശിപ്പിച്ചെന്നായിരുന്നു ഇവരുടെ വാദം. മാത്രമല്ല രസകരായ ട്രോളുകളും പുറത്തിറങ്ങി. മലയാളികൾ മാത്രമല്ല തമിഴരുടെ അവസ്ഥയും ഇതുതന്നെയാണ്.

ഈ പാട്ടിനെ ഒരു ദുരന്തമായാണ് തമിഴർ അവതരിപ്പിച്ചിരിക്കുന്നത്. മലയാളികൾ പോസ്റ്ററുകളിലൂടെ ട്രോളിയെങ്കില്‍ ഇവർ വിഡിയോയിലൂടെയാണ് പാട്ടിനെ ട്രോളി കൊല്ലുന്നത്. പ്രേമം സിനിമ തമിഴ്നാട്ടിലും സൂപ്പർഹിറ്റായിരുന്നു. മലയാളികൾക്ക് മാത്രമല്ല തമിഴർക്കും ജോർജും മലരും മേരിയും സെലിനുമൊക്കെ പ്രിയപ്പെട്ടവരാണ്.

ഇവിടെ ഇത്രയും സ്വീകാര്യത ഉള്ളതുകൊണ്ട് മാത്രമാണ് ഈ സിനിമ തമിഴ് റീമേയ്ക്ക് ചെയ്യാൻ ആരും മുന്നിട്ടിറങ്ങാത്തതും. ഈ സിനിമ തമിഴിൽ റീമേയ്ക്ക് ചെയ്യാൻ അൽഫോൻസ് പുത്രന് മാത്രമേ സാധിക്കൂ എന്ന് സംവിധായകൻ സെൽവരാഘവൻ ട്വീറ്റ് ചെയ്തിരുന്നു.

തെലുങ്ക് പതിപ്പിലൂടെ ചിത്രത്തെ നശിപ്പിക്കുമെന്നാണ് ചിലരുടെ അഭിപ്രായം. പാട്ടിൽ തന്നെ ഇവരുടെ അഭിനയം ഇത്ര മോശമാണെങ്കിൽ സിനിമയിൽ എന്തായിരിക്കുമെന്ന് ഇക്കൂട്ടർ ചോദിക്കുന്നു.

troll-premam-shruti-1

പ്രേമം സിനിമയുടെ തെലുങ്ക് റീമേയ്ക്കിൽ മലരായി എത്തുന്ന ശ്രുതി ഹാസന്റെ ആദ്യലുക്ക് പുറത്തുവന്നപ്പോൾ ട്രോളോട് ട്രോളായിരുന്നു. സായി പല്ലവി മനോഹരമാക്കിയ കഥാപാത്രത്തെ ശ്രുതി നശിപ്പിക്കുമെന്ന് ട്രോളന്മാർ ഉറപ്പിച്ച് പറയുന്നു. ചിത്രീകരണം പൂർത്തിയാക്കി പ്രേമം തെലുങ്ക് ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്.

troll-premam-shruti-2
troll-premam-shruti-3
Your Rating: