Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴക്കാരുടെ ‘ഒപ്പം’ മീനാക്ഷി

meenakshi

ആലപ്പുഴക്കാരുടെ മനം കവർന്ന് മീനാക്ഷി. മോഹൻലാൽ പ്രിയദർശൻ ചിത്രമായ ഒപ്പത്തിന്റെ പ്രചാരണത്തിനായി എത്തിയ കുഞ്ഞു താരത്തെ ജനം പൊതിഞ്ഞു. മോഹൻലാൽ ഫാൻസ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

Little star Meenakshi at Alappuzha | Manorama News

തിയറ്ററിനുമുന്നിൽ മീനാക്ഷിയെ ആരാധകർ വളഞ്ഞു. വളരെ പാടുപെട്ടാണ് സംഘാടകർ കുട്ടി താരത്തെ തിരക്കിൽനിന്ന് കാത്തത്. ഫോണിൽ ചിത്രം പകർത്താൻ മൽസരം. തിയറ്റർ പരിസരത്തെ കൊട്ടും ബഹളവും തിരക്കും കണ്ടപ്പോൾ ദേശീയപാതയിലൂടെ വാഹനങ്ങളിൽ പോയവർ കരുതിയത് മോഹൻലാൽ എത്തിയെന്നാണ്. ഒപ്പത്തിന്റെ പ്രചാരണത്തിനായെത്തിയ മീനാക്ഷി പിന്നെ ചിത്രത്തിനോടുള്ള പ്രേക്ഷകരുടെ മികച്ച പ്രതികരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് കേക്ക് മുറിച്ചു. സിനിമ കണ്ടിറങ്ങിയവർക്ക് കൂടുതൽ സ്നേഹം വാൽസല്യം. കയറാൻ വന്നവർക്കും ബോണസായി ഈ കാഴ്ച. 

Your Rating: