Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സിലായില്ലേ ? എന്തിനാണു വാച്ചെന്ന്; ഒപ്പം ട്രെയിലർ

oppam-mohanlal.jpg.image.784.410 copy

കണ്ണു കാണുവാന്‍ വയ്യാത്തൊരാൾ എന്തിനു വാച്ചു കെട്ടുന്നു എന്നായിരുന്നുവല്ലോ ഒപ്പം എന്ന സിനിമയുടെ പോസ്റ്ററുകൾ കണ്ടപ്പോൾ എല്ലാവർക്കും സംശയം. അതിനുള്ള ഉത്തരം മാത്രമല്ല പ്രിയദര്‍ശൻ-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമ ഒരൊന്നന്നര സംഭവമായിരിക്കുമെന്ന് തെളിയിക്കുന്നതാണ് ഒപ്പത്തിന്റെ ട്രെയിലർ.

മീനാക്ഷിയെന്ന ബാലതാരത്തിന്റെ കുസൃതികളും അന്വേഷണാത്മക ചിത്രത്തിന്റെ പ്രസരിപ്പുമുള്ള ട്രെയിലർ. പ്രിയദര്‍ശൻ ആദ്യമായാണു ഒരു അന്വേഷണാത്മക ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമം ചിത്രത്തിന്റെ സംവിധായകൻ അൽഫോണ്‍സ് പുത്രനാണു ട്രെയിലർ എഡിറ്റ് ചെയ്തത്. 

ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയിൽ വിമലാ രാമൻ, അനുശ്രീ, നെടുമുടി വേണു, മാമുക്കോയ, രൺജി പണിക്കർ എന്നിവരാണു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.