Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചിത്രത്തിലെ താരങ്ങളെ കണ്ടു പിടിക്കൂ

roopesh

ഒരു പഴയകാല കൊളേജ് ചിത്രമാണിത്. ഈ ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിൽ മലയാളസിനിമയിലെ കുറച്ച് താരങ്ങളുമുണ്ട്. സൂക്ഷിച്ച് നോക്കി കഷ്ടപ്പെടേണ്ട. ഇത് ഈ വർഷം എടുത്ത ചിത്രമാണ്.

1970 കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയിലെ ഒരു രംഗമാണിത്. ടൊവീനോ തോമസും രൂപേഷ് പീതാംബരനുമാണ് സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.

പഴയകാല ക്യാമ്പസ് ജീവിതത്തിലേക്കുള്ള ഒരു യാത്ര കൂടിയാവും നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം. തിരക്കഥ ജൂഡ് ആന്റണി ജോസഫിന്റേതാണ്. സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയുടെ ചെറുപ്പകാലം ആയ തോമസ് ചാക്കോയുടെ കഥാപാത്രം അവതരിപ്പിച്ചാണ് രൂപേഷ് പീതാംബരന്‍ ശ്രദ്ധേയനാകുന്നത്. അതീവ്രം എന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍ ആയ ചിത്രത്തിലൂടെ രൂപേഷ് സംവിധായകനായി അരങ്ങേറി. പിന്നീട് യൂ ടൂ ബ്രൂട്ടസ് എന്നൊരു ചിത്രവും സംവിധാനം ചെയ്തു.

രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. എ.ബി.സി.ഡി എന്ന ചിത്രത്തിലും ടോവിനോ ഒരു രാഷ്ട്രീയക്കാരന്റെ വേഷം അവതരിപ്പിച്ചിരുന്നു. 

Your Rating: