Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹനിശ്ചയത്തിനിടെ അപൂർവമായൊരു പിറന്നാൾ ആഘോഷം

anto-p-p-mukundhan സുരേഷ് കുമാർ, ആന്റോ ജോസഫ്, മേനക സുരേഷ് കുമാർ എന്നിവർ പി.പി മുകുന്ദന് പിറന്നാൾ ആശംസകൾ നേരുന്നു

പ്രമുഖ രാഷ്ട്രീയ നേതാവായ പിപി മുകുന്ദന്‍ ഇപ്പോൾ രംഗത്ത് അത്ര സജീവമല്ല. വാർത്താമാധ്യമങ്ങളിൽ നിന്നെല്ലാം അദ്ദേഹം വിട്ടുനിൽക്കുകയാണ്. എന്നാല്‍ തന്റെ ജീവിതത്തിൽ ആദ്യമായി ആഘോഷിച്ച ഒരു കാര്യത്തിലൂടെ ഇപ്പോൾ അദ്ദേഹം വാർത്തകളിലെത്തുകയാണ്.

എന്താണെന്നല്ലേ...സ്വന്തം ജന്മദിനം. അറുപത്തിയെട്ടു വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായി കേക്ക് മുറിച്ചൊരു ജന്മദിനാഘോഷം. കുഞ്ഞുകുട്ടിയെ പോലെ കേക്കിനു മുന്നിൽ പിപി മുകുന്ദൻ നിന്നു. രാഷ്ട്രീയത്തിന്റെ ഗൗരവമില്ലാതെ.

anto-suresh

രാഷ്ട്രീയത്തിരക്കുകള്‍ കൊണ്ടോ മറ്റോ ആഘോഷിക്കാൻ മറന്നുപോയതോ അല്ലെങ്കിൽ വേണ്ടെന്നു വച്ചതോ ആയ കാര്യം. അതാഘോഷിച്ച വേദിയും മറ്റൊരു സന്തോഷകാര്യം നടക്കുന്ന ഒരിടമായിരുന്നു. മലയാളത്തിന്റെ പ്രിയ നായിക മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകൾ രേവതിയുടെ വിവാഹ നിശ്ചയത്തിനിടെയായിരുന്നു പിപി മുകുന്ദന്റെ ജന്മദിനവും സന്തോഷ ജന്മദിനമായത്. അപ്രതീക്ഷിതമായ ആഘോഷമായിരുന്നു അത്. നിർമാതാവ് ആൻറോ ജോസഫായിരുന്നു ഈ നിമിഷത്തിന് സാക്ഷിയായ പ്രമുഖരിലൊരാൾ.

മേനകയുടെയും സുരേഷിന്റെയും മൂത്തമകളാണ് രേവതി. രേവതി കലാമന്ദിറെന്ന സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ വൈസ് ചെയർമാനാണ് രേവതി. രണ്ടാമത്തെ മകൾ കീർത്തി സിനിമയിലെ തിരക്കുള്ള നായികമാരിലൊരാളും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.