Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണ് നനയിപ്പിക്കുന്ന പടക്കം

Padakkam Short Film

അമ്മയെ തേടുന്ന കുട്ടിയുടെ വേദനയുമായി പടക്കം എന്ന ഹൃസ്വ ചിത്രം. തെരുവ് വേശ്യയിൽ തന്റെ അമ്മയെ കണ്ടെത്തുന്ന അവന്റെ കയ്യിൽ അവർക്ക് നൽകാനുള്ള പണവുമുണ്ട്. പടക്ക നിർ‌മ്മാണശാലയ്ക്ക് തീപിടിച്ചാണ് അവന്റെ അമ്മ മരിക്കുന്നത്. കണ്ട് ഓർമ്മപോലുമില്ലാത്ത അമ്മയെ വഴിവക്കിൽ അവൻ കണ്ടെത്തുന്നു അവരെ പിന്തുടരുന്ന അവന് പക്ഷെ നിരാശനാകേണ്ടി വന്നു.

കാണുന്നവരുടെ ഹൃദയത്തെ തൊടുന്ന ചിത്രത്തിൽ അമ്മയുടെ സ്നേഹത്തിനായി കൊതിക്കുന്ന കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് വിജിഷാണ്. കനി കുസൃതിയാണ് അനാഥനായി പോകുന്ന അവന് കൈത്താങ്ങായി എത്തുന്ന അമ്മയെ അവതരിപ്പിച്ചിരിക്കുന്നത്.

Padakkam Malayalam Short Film

‌സിനിമബാക്കി എന്ന ഹൃസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ റോണി മാനുവൽ ജോസഫാണ് പടക്കത്തിന്റെ സംവിധായകൻ. ആർ അനീഷ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. ബിലു ടോം മാത്യുവാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. അജിത്ത് മാത്യുവാണ് പടക്കത്തിന് പശ്ചാത്തല സംഗീതം പകർന്നിരിക്കുന്നത്. ജാൻവി ശശി, സേതു അലിൻ സാം, നിതിൻ ഫാൻസിസ് തട്ടിൽ, ഗീതു ബി നായര്‍, പ്രശാന്ത് കുമാർ എൻ, ജോജോ ടി വർഗീസ്, മനോജ് കൃഷ്ണൻ, ഗിരീഷ് ശശീശ്വരൻ, ജിതിൻ ജോൺ, ടീന എൽസ, ജോയ്സ് ജോർജ്, കരുൺ ജോഷി തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.