Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തേമാരിയുടെ ബ്രഹ്മാണ്ഡമേക്കിങ് വിഡിയോ

pathemari-making

മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് ഒരുക്കിയ പത്തേമാരി സിനിമയുടെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. പുതുജീവിതം തേടി പത്തേമാരിയിൽ ഗൾഫിലേക്ക് യാത്ര ചെയ്യുന്ന വേലായുധനും കൂട്ടർക്കും നേരിടേണ്ടി വരുന്ന പ്രകൃതിക്ഷോഭത്തിന്റെ ദൃശ്യങ്ങൾ നെഞ്ചിടിപ്പോടെയാണ് പ്രേക്ഷകർ കണ്ടത്.

അത്യന്തം സ്വാഭാവികതോടെയും തീവ്രതോടെയും ചിത്രീകരിച്ച ഈ രംഗത്തിന്റെ തയാറെടുപ്പുകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമയ്ക്കായി ഉപയോഗിച്ച വിഎഫ്എക്സ് രംഗങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ ഒരുപക്ഷേ ഇത്രയേറെ ബുദ്ധിമുട്ടി ചിത്രീകരിച്ച ഒരു രംഗം അടുത്തിടെ ഉണ്ടായിട്ടില്ല എന്നു തന്നെ വേണം പറയാൻ.

അൻപത് വർഷങ്ങൾ പിന്നിട്ട മലയാളികളുടെ പ്രവാസ ജീവിതത്തിന്റെ ഏടുകൾ നാല് കാലഘട്ടങ്ങളിലൂടെവരച്ചുകാട്ടുന്നു എന്നതാണ് ‘പത്തേമാരി’യുടെ പ്രത്യേകത. എല്ലാ വിഭാഗം പ്രേക്ഷകർക്കും നൂറ് ശതമാനം ആസ്വദിക്കാൻ കഴിയുന്ന ചിത്രമായാണ് ‘പത്തേമാരി’ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ കഥാപരിസരങ്ങളും കഥാപാത്രങ്ങളും ഓരോ മലയാളിക്കും ഏറെപരിചിതമായവയാണ്.

മമ്മൂട്ടിയ്ക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ശ്രീനിവാസനും എത്തുന്ന ചിത്രത്തില്‍ ജ്യുവല്‍ മേരിയാണ് നായിക. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സലിം തന്നെയാണ്. ള്ളിക്കല്‍ നാരായണന്‍, സുഹൃത്ത് മൊയ്തീന്‍(ശ്രീനിവാസന്‍) എന്നിവരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഏറെ നാള്‍ ഗവേഷണം നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. സിനിമ ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളൽ പ്രദർശനം തുടരുകയാണ്.