ആക്‌ഷൻ സിനിമയുടെ ആരാധകനായ മുഖ്യമന്ത്രി പിണറായി വിജയൻ തിയറ്ററിൽ എത്തി മോഹൻലാൽ ചിത്രമായ പുലിമുരുകൻ കണ്ടു. കുടുംബത്തോടൊപ്പമാണു മുഖ്യമന്ത്രി തലസ്ഥാനത്തെ തിയറ്ററിൽ എത്തിയത്. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായാണു പിണറായി വിജയൻ തിയറ്ററിൽ എത്തി സിനിമ കണ്ടത്.
ക്ലിഫ് ഹൗസിൽ എത്തിയ വേളയിൽ മോഹൻലാൽ സിനിമയെ കുറിച്ചു മുഖ്യമന്ത്രിയോടു പറഞ്ഞിരുന്നു. അതിനിടയിൽ, ചിത്രം വൻവിജയം ആയതോടെ നിർമാതാവും മുഖ്യമന്ത്രിയെ സിനിമ കാണാൻ ക്ഷണിച്ചു. തുടർന്നാണ്, മുഖ്യമന്ത്രി ഭാര്യ കമല ചെറുമകൻ എന്നിവരോടൊപ്പം സിനിമയ്ക്ക് എത്തിയത്.
തിരുവനന്തപുരം ഏരിസ് പ്ലക്സിൽ ആണ് സിനിമ കണ്ടത്. ചിത്രം നന്നായി ഇഷ്ടപ്പെട്ടു എന്ന് അദ്ദേഹം ഫോണിലൂടെ മോഹൻലാലിനോട് പറയുകയുണ്ടായി