Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒകെ കണ്‍മണിയുടെ വ്യാജന്‍: പത്തുപേർ പിടിയിൽ

ok-kanmani-movie

പുതിയ സിനിമകളുടെ വ്യാജ സിനിമ സിഡികളും അശ്ലീല വിഡിയോകളും പകർത്തി വിറ്റ 10 പേർ സംസ്‌ഥാനവ്യാപകമായി ആന്റി പൈറസി സെൽ നടത്തിയ പരിശോധനയിൽ പിടിയിലായി. സിഡികളും പകർപ്പെടുക്കാൻ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളും പെൻഡ്രൈവും പിടിച്ചെടുത്തു. ‘ഒകെ കൺമണി’ അടക്കമുള്ള പുത്തൻ സിനിമകളുടെ സിഡി ഇവരിൽ നിന്നു പിടിച്ചെടുത്തു.

തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിൽ ശക്‌തി മ്യൂസിക് ഉടമ കോട്ടുകാൽ സ്വദേശി ശങ്കർ, കോട്ടയം കിടങ്ങൂർ അമ്പലത്തറ സ്‌റ്റുഡിയോ നടത്തുന്ന ജയ്‌മോൻ, പാലക്കാട് ടൗൺ റയിൽവേ സ്‌റ്റേഷനു സമീപം സിക്കന്തർ, സൗത്ത് കാനറ സ്‌ട്രീറ്റിലെ മൊബൈൽ ഷോപ്പുടമ സുബൈർ, ടിബി റോഡിലെ ഷോപ്പുടമ ഫൈസൽ, കോങ്ങാട് സ്വകാര്യ ബസ് സ്‌റ്റാൻഡിലെ ഷോപ്പുടമ ഷെമീർ, ചെർപ്പുളശേരി പെരിന്തൽമണ്ണ റോഡിലെ ഷോപ്പുടമ അബ്‌ദുൽ നസീർ, കൊല്ലം പത്തനാപുരം മാഞ്ചല്ലൂർ സ്വദേശി അബ്‌ദുൽ സലാം, പുനലൂർ ചെമ്മത്തൂർ സ്വദേശി ഷാഹുൽ ഹമീദ് എന്നിവരാണ് അറസ്‌റ്റിലായത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.