Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണവ് വരുമെന്നുറപ്പാണ്; പക്ഷേ, എന്ന്?

pranav-mohanlal

അവൻ വരാതിരിക്കുമോ? മലയാള സിനിമ ഏറെക്കാലമായി മനസ്സിലിട്ടു കൊണ്ടുനടക്കുന്ന ചോദ്യമാണിത്. പ്രണവ് മോഹൻലാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.
മോഹൻലാലിനെ അടുത്തറിയുന്ന ആർക്കുമറിയാം അതിൽ മോഹൻലാലിനു പങ്കില്ല എന്ന്. സംഗീത ഗവേഷണത്തിന്റെയും സംവിധാനത്തിന്റെയും യാത്രയുടെയും ലോകത്തേക്കു പ്രണവ് യാത്ര നടത്തിയതു മോഹൻലാലിനോടു ചോദിച്ചിട്ടല്ല.

mohanlal-pranav

പ്രണവ് സ്വന്തം വഴി തിരഞ്ഞെടുക്കുകയായിരുന്നു. ജീത്തു ജോസഫിനോടൊപ്പം രണ്ടു സിനിമകളിൽ സഹായിയായി നിന്ന പ്രണവ് അന്ന് ഏതു സഹായിക്കും കിട്ടുന്ന അതേ സൗകര്യത്തിലാണു ജീവിച്ചത്. സിനിമയിൽ ഒരിടത്തും പ്രണവിന് അമിതമായ പ്രാധാന്യം കിട്ടിയിരുന്നില്ല താനും.

MOHANLAL-PRANAV

അടുത്ത വർഷം പ്രണവ് അഭിനയരംഗത്തേക്കു വരുമെന്നുതന്നെയാണു സൂചന. പ്രണവിന് അടുത്തു പരിചയമുള്ള ഏതെങ്കിലും സംവിധായകരിലൂടെയായിരിക്കും ഇത്. പ്രിയദർശനോ സത്യൻ അന്തിക്കാടോ മണിരത്നമോ ആയിരിക്കും പ്രണവിനെ അവതരിപ്പിക്കുക എന്നു ശ്രുതിയുണ്ടായിരുന്നു.

pranav-josutty

എന്നാൽ ഇവരാരും ആയിരിക്കില്ല പ്രണവുമായി എത്തുക എന്നുറപ്പാണ്. പ്രണവ് സ്ഥിരമായി മനസ്സു പങ്കിടുന്ന ആരെങ്കിലുമാകും അതെന്നാണു സൂചന. പ്രണവ് എത്തുക മലയാളത്തിലായിരിക്കും എന്നും ഉറപ്പായിട്ടുണ്ട്. കഥകൾ കേട്ടുതുടങ്ങിയോ എന്ന ചോദ്യത്തിന് അടുത്തറിയാവുന്ന എല്ലാവരും ചിരിക്കുക മാത്രമാണു ചെയ്യുന്നത്. ഈ ചിരി ഒരു സൂചനയായി കാണാം.
 

Your Rating: