Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണവിന് ആശംസകളുമായി സിനിമാലോകം

pranav പ്രണവ് ആരാധകർക്കൊപ്പം

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ മകൻ പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്ത ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. മോഹൻലാൽ തന്നെയാണ് െഫയ്സ്ബുക്കിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് നായകനായി എത്തുന്നുവെന്നും ആന്റണി പെരുമ്പാവൂർ ആണ് നിർമാണമെന്നും മോഹൻലാൽ അറിയിക്കുകയുണ്ടായി.

താരരാജകുമാരന്റെ വരവിൽ ആശംസകളുടെ സിനിമാലോകം എത്തി. പ്രണവിന്റേത് രാജകീയ വരവാണെന്നും കേള്‍ക്കാൻ കൊതിച്ച വാർത്തയാണെന്നും അജു വർഗീസ് പറഞ്ഞു. രാജാവിന്റെ മകന് സ്വാഗതമെന്നായിരുന്നു സംവിധായകന്‍ വിപിൻ ദാസിന്റെ കമന്റ്.

മനോഹരമായ വാര്‍ത്തയെന്ന് ശരണ്യ മോഹന്‍ കമന്റ് ചെയ്തപ്പോൾ ലാലേട്ടൻ ഞെട്ടിച്ചെന്ന് ആദിൽ ഇബ്രാഹിം അറിയിച്ചു. റോഷൻ ബഷീർ, അസ്ക ഭട്ട് എന്നിവരും ആശംസകളുമായി എത്തി.

പുനർജനി എന്ന ചിത്രത്തിൽ ബാലതാരമായി സംസ്ഥാന പുരസ്‌കാരം നേടിയ പ്രണവ് മോഹന്‍ലാല്‍ ഒന്നാമൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയില്‍ ഒരു ഷോട്ടില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു. ജീത്തു ജോസഫിന് കീഴില്‍ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു പ്രണവ്.

പ്രണവിന് ഇപ്പോള്‍ 26 വയസ്സുണ്ട്. ഇരുപത്തിയാറാം വയസ്സിലായിരുന്നു സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകനായ ദുൽക്കറിന്റെയും അരങ്ങേറ്റം.  

Your Rating: