Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരങ്ങൾ ചെയ്യുന്നതെല്ലാം നാട്ടുകാർ ചെയ്യരുതെന്ന് പ്രതാപ് പോത്തൻ

pratap-pothern

സിനിമയിലെ താരങ്ങള്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നത് കൊണ്ട് നിങ്ങളാരും ഇത് അനുകരിക്കരുതെന്ന് നടന്‍ പ്രതാപ് പോത്തന്‍. സിനിമയാണ് സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും മറ്റും ഉത്തരവാദിയെന്ന രീതിയില്‍ വാര്‍ത്ത വരുന്ന സാഹചര്യത്തിലാണ് പ്രതാപ് പോത്തന്‍ തന്‍റെ അഭിപ്രായം പ്രകടമാക്കിയത്.

നിങ്ങളാരും മദ്യപിക്കരുത് കാരണം സിനിമാതാരങ്ങള്‍ മദ്യപിക്കാറുണ്ട്. നിങ്ങളാരും പുകവലിക്കരുത് കാരണം ചെഗുവേരയും ഹംഫ്രി ബൊഗാര്‍ട്ടും പുകവലിക്കാറുണ്ടായിരുന്നു. സിനിമാതാരങ്ങള്‍ ചെയ്യുന്ന ഒന്നും തന്നെ നിങ്ങള്‍ ചെയ്യരുത്.

നിങ്ങള്‍ വ്യഭിചരിക്കരുത് കാരണം അതും താരങ്ങള്‍ ചെയ്യുന്നുണ്ട.് പക്ഷേ വ്യഭിചാരം നിങ്ങള്‍ ഒളിഞ്ഞ്നോക്കാം. ‘നമ്മള്‍ അഭിനേതാക്കളാണ്, ജനങ്ങളില്‍ നിന്നും വ്യത്യസ്തരാണ്. കാരണം യഥാര്‍ഥ മരണത്തിന് മുന്‍പ് നടന്മാര്‍ ഒരുപാട് തവണമരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ചെയാന്‍ കഴിയാത്തത് എനിക്ക് ചെയ്യാനാകും, കാരണം ഞാന്‍ മരണത്തെ ഭയക്കുന്നില്ല. എന്ന് ടോം സ്റ്റൊപ്പാര്‍ഡ് പറഞ്ഞിട്ടുണ്ട്. പ്രതാപ് പോത്തന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.