Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമുഖനടനെതിരെയുള്ള വിവാദപോസ്റ്റ് പ്രതാപ് പോത്തന്‍ പിന്‍വലിച്ചു

prathap-pothan-latest

ഫേസ്ബുക്കിലൂടെ മലയാളത്തിലെ പ്രമുഖനടനെതിരെ പ്രതാപ് പോത്തന്‍ നടത്തിയ പ്രതികരണം വിവാദമായതോടെ താരം കുറിപ്പ് പിന്‍വലിച്ചു. സോഷ്യല്‍മീഡിയയിലും മറ്റു മാധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചയായതോടെയാണ് പോസ്റ്റ് പിന്‍വലിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

നടനെ പേരെടുത്ത് പറയാതെയാണ് കടുത്ത ഭാഷയില്‍ പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. സ്വയം സൂപ്പര്‍ താരം എന്ന് വിചാരിക്കുന്ന നടന്‍ വെളുത്ത നിറമുള്ള പത്മശ്രീ മന്ദബുദ്ധിയാണെന്നായിരുന്നു പ്രതാപ് പോത്തന്‍ പറഞ്ഞത്. പ്രായമായപ്പോള്‍ മിമിക്രി അല്ലാതെ തനിക്ക് പ്രയോജനമുള്ളതൊന്നും ചെയ്യാന്‍ കഴിയില്ലെമന്ന് മനസ്സിലായിട്ടാവും പുള്ളി ഒരു പത്മശ്രീ അങ്ങ് വാങ്ങി. ഒന്നും ചെയ്യാനാകാത്ത സംസ്കാര ശൂന്യനായ ഒരാള്‍ക്ക് ഇൌ ബഹുമതി ലഭിച്ചെന്നറിഞ്ഞ് എനിക്ക് ചിരി വരുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ എഴുതിയിരുന്നു.

പ്രതാപ് പോത്തന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.