Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം അപ് ലോഡ് ചെയാന്‍ വീട്ടില്‍ കമ്പ്യൂട്ടറില്ല: കുട്ടിയുടെ അമ്മ

premam-piracy-movie

പ്രേമം സിനിമയുടെ സിഡി വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്യാതെ കൊച്ചുകുട്ടികളെ പിടികൂടുന്നത് എന്ത് രീതിയാണെന്ന് പിടിയിലായ വിദ്യാര്‍ഥിയുടെ അമ്മ. അറസ്റ്റിനെതിരെ നിയമപോരാട്ടം നടത്തുമെന്നും അവര്‍ പറഞ്ഞു.

‘ രാവിലെ ആന്‍റി പൈറസി സെല്ലിലെ ആളുകള്‍ വീട്ടിലെത്തി കുട്ടി നെറ്റില്‍ സിനിമ അപ് ലോഡ് ചെയ്തെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടികൊണ്ടു പോയി. സിനിമ അപ് ലോഡ് ചെയ്യാന്‍ വീട്ടില്‍ കമ്പ്യൂട്ടറോ ഫോണോ ഇല്ല, മാത്രമല്ല ഈ പ്രദേശത്തുള്ള എല്ലാ ആളുകളുടെയും ഫോണില്‍ ഈ സിനിമ ഉണ്ട് , നാട് മുഴുവന്‍ ഈ സിനിമ കണ്ടിട്ടുണ്ട് അങ്ങനെയെങ്കില്‍ അവരെയൊക്കെ അറസ്റ്റ് ചെയ്യേണ്ടേ, സിനിമ കണ്ടു എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. ഇത് പുറത്തുവിട്ടവരെ അറസ്റ്റ് ചെയ്യാതെ കൊച്ചുപിള്ളേരെ പിടിച്ചത് കൊണ്ട് എന്ത് പ്രയോജനമെന്നും കുട്ടിയുടെ അമ്മ ചോദിക്കുന്നു.

ഇന്ന് വെളുപ്പിനെയാണ് പ്രേമം സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതിന് കൊല്ലം സ്വദേശികളായ മൂന്നു വിദ്യാർഥികളെ പിടികൂടിയത്. ജൂൺ 22നാണ് ചിത്രം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്. കൊല്ലം സ്വദേശിയായ വിദ്യാർഥികളിൽ ഒരാളുടെ വീട്ടിൽ തന്നെയുള്ള കമ്പ്യൂട്ടറിൽ നിന്നായിരുന്നു ഇത്. ഈ കമ്പ്യൂട്ടറിൽ നിന്ന് നിർണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ആന്റി പൈറസി സെൽ പറഞ്ഞു. വിദേശത്തുള്ളവരുമായി ചാറ്റ് ചെയ്തതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് വ്യാജ സിഡി ലോബിയുമായി ബന്ധമുണ്ടെന്നും ആന്റി പൈറസി സെൽ വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.