Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിന്‍ പോളിയുടെ കന്നഡ ചിത്രം

nivin-kananda-movie

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനായി മാറിയ യുവതാരം നിവിന്‍ പോളി കന്നഡ ചിത്രത്തിന്‍റെ റീമേയ്ക്കില്‍ നായകനാകുന്നു. ഉളിദാവരു കണ്ടന്തെ എന്ന ചിത്രത്തിന്‍റെ തമിഴ്, മലയാളം പതിപ്പുകളിലാകും നായകനായി നിവിന്‍ എത്തുക.

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് രക്ഷിത് ഷെട്ടിയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം നിരൂപകപ്രശംസ മാത്രമല്ല ബോക്സ് ഓഫീസിലും സൂപ്പര്‍ഹിറ്റായി മാറി. മാത്രമല്ല ചിത്രത്തിന് മൂന്ന് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി.

ഒരു സംഭവത്തെ ആസ്പദമാക്കി നടക്കുന്ന അഞ്ച് കഥയാണ് സിനിമയുടെ പ്രമേയം. ഒരാള്‍ കൊല്ലപ്പെടുന്നതും പിന്നീട് ആ കൊലപാതകത്തെ അഞ്ച് പേരുടെ കണ്ണിലൂടെ വിശദീകരിക്കുന്നതുമാണ് കഥ. ജാപ്പനീസ് ചിത്രം റാഷമോണില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എടുത്ത ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.