Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതത്തിന് കൂട്ടായി അജുവും ജിപിയും ജോജുവും

pretham ഗോവിന്ദ് പത്മസൂര്യ, ജോജു , അജു

സുസു സുധി വാത്മീകത്തിനുശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് പ്രേതം. ഹൊറർ കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രം ജയസൂര്യവും രഞ്ജിത്തും ചേര്‍ന്ന് ഡ്രീം ആന്‍ഡ് ബിയോണ്ടിന്റെ ലേബലിലാണ് നിർമിക്കുന്നത്.

അജു വര്‍ഗ്ഗീസ്,പദ്മസൂര്യ ഗോവിന്ദ്,ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ് ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍പ്പെട്ട പ്രിയലാല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഷിബു മജീദ് എന്ന കഥാപാത്രമായാണ് ഗോവിന്ദ് പദ്മസൂര്യയെത്തുന്നത്. ഒരു സമ്പന്ന കുടുംബത്തില്‍പ്പെട്ട ഡെന്നി കോക്കന്‍ എന്ന കഥാപാത്രത്തെ ജോജു ജോര്‍ജ് അവതരിപ്പിക്കുന്നു. ഇവര്‍ മൂന്നുപേരും ഒരേ കോളേജില്‍ പഠിക്കുന്ന സുഹൃത്തുക്കളാണ്. അടുത്തസുഹൃത്തുക്കളായ മൂവർക്കും കൊളേജിൽ പഠിക്കുമ്പോൾ ഒരു സ്വപ്നമുണ്ടായിരുന്നു.

ഇവരുടെ ഈ ജീവിത സ്വപ്‌നം 12 വര്‍ഷത്തിനുശേഷം സാക്ഷാല്‍ക്കരിക്കുന്നതിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഡോണ്‍ ബോസ്കോ എന്നൊരു കഥാപാത്രം ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നുതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് പ്രേതം പറയുന്നത്.