Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതസെൽഫിയുണ്ടോ സമ്മാനം റെഡി

pretham-movie

കാണാൻ പ്രേതത്തെ പോലുണ്ടെന്ന് ഒരിക്കലെങ്കിലും നിങ്ങളോടാരെങ്കിലും പറഞ്ഞിട്ടുണ്ടാകില്ലേ. അങ്ങനെ ആണെങ്കിലും ഇല്ലെങ്കിലും വേഗം തന്നെ പ്രേതത്തെ പോലെയായി ഒരു സെൽഫിയെടുത്ത് അയച്ചോളൂ. ജയസൂര്യ നായകനാകുന്ന പ്രേതം എന്ന പുതിയ സിനിമയുടെ അണിയറ പ്രവർത്തകർ നിങ്ങൾക്കായി ഒരു കിടിലൻ സമ്മാനം കരുതിവച്ചിട്ടുണ്ട്. കൂടാതെ നല്ല പ്രേതമാണു നിങ്ങളെങ്കിൽ പ്രേതബാധയേറ്റ ഫേസ്ബുക്ക് പേജിലൂടെ ഈ ഫോട്ടോസ് എല്ലാം അവതരിപ്പിക്കുന്നതായിരിക്കും.  

വെറുതെ സെൽഫിയെടുത്താൽ പോര രൂപം കൊണ്ടും ഭാവം കൊണ്ടും പരമാവധി പ്രേത ലുക്ക് വേണം. ഫോട്ടോ എടുത്ത് ഫോട്ടോഷോപ്പ് ചെയ്യാമെന്നു കരുതരുത്. അതു സ്വീകാര്യമല്ല. ഈ മാസം ഏഴാം തീയതിയ്ക്കു മുൻപ് prethammopvie@gmail.com എന്ന അഡ്രസിലേക്കാണു ചിത്രങ്ങള്‍ അയക്കേണ്ടത്. 'മേക്കപ്പില്ലാത്ത ഫോട്ടോകൾ അയച്ച് പറ്റിക്കരുതെന്ന പ്രേത്യക അഭ്യർഥന കൂടി മനസിൽ വേണം'. മനസിലായല്ലോ അല്ലേ എന്താണ് ഉദ്ദേശിച്ചതെന്ന്. പ്രേതം നിറഞ്ഞ സിനിമയിൽ പ്രേതമായി പങ്കാളിയാകുവാനുള്ള അവസരം മറക്കരുത്. വേഗം ഫോട്ടോ എടുത്ത് അയച്ചോളൂ.

രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് ഗോവിന്ദ് ,പത്മസൂര്യ, പേളി മാണി, ഷറഫുദ്ദീൻ എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് മധുസൂദനനാണു സംഗീതം. ജിത്തു ദാമോദറാണു ഛായാഗ്രഹണം.