Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹവാര്‍ഷിക ദിനത്തില്‍ സുപ്രിയയ്ക്ക് സ്‌നേഹസമ്മാനവുമായി പൃഥ്വി

prithvi-supriya

പൃഥ്വിരാജ്–സുപ്രിയ ദമ്പതികളുടെ അഞ്ചാം വിവാഹവാർഷികദിനമാണിന്ന്. വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യ സുപ്രിയക്ക് നന്ദി പറഞ്ഞ് പൃഥ്വി.

പാലക്കാട് ചെറിയൊരു സ്വകാര്യചടങ്ങിൽവച്ചായിരുന്നു ‌ഞങ്ങളുടെ വിവാഹം. ജീവിതത്തിലെ വിവിധഘട്ടങ്ങൾ പോലെ ഇവിടെയും ഉയർ‌ച്ച താഴ്ച്ചകൾ ഉണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചതാഴ്ചകളിലും നേരിടേണ്ടി വന്ന വെല്ലുവിളികളിലും ഉത്തമസുഹൃത്തായി എപ്പോഴും ഭാര്യയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. നല്ല സുഹൃത്തിനെപ്പോലെ. ജീവിതത്തില്‍ സംഭവിച്ച എല്ലാ നന്‍മകള്‍ക്കും പിന്നിൽ ഭാര്യയാണ്.

ഈ ലോകത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകള്‍ക്ക് ജന്‍മം നല്‍കിയതിനും ഒപ്പം നിന്നതിനും നന്ദി. പൃഥ്വി കുറിച്ചു.

2011-ലായിരുന്നു സുപ്രിയയെ പൃഥ്വി വിവാഹം കഴിക്കുന്നത്. ഏകമകള്‍ അലംകൃതക്ക് ഇപ്പോള്‍ രണ്ട് വയസുണ്ട്.

Your Rating: