Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്ന് പൃഥ്വി

Prithviraj

പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം ജെയിംസ് ആന്റ് ആലീസ് തിയറ്ററുകളിൽ സമ്മിശ്രപ്രതികരണം നേടി മുന്നേറുകയാണ്. ഈ സിനിമയെക്കുറിച്ച് പ്രേക്ഷകരിൽ ചിലർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിരുന്നതായി പൃഥ്വിരാജ് പറയുന്നു. റിലീസിന് മുന്‍പെത്തിയ പാട്ടും ട്രെയ്‌ലറുമൊക്കെ കണ്ടപ്പോള്‍ ഇതൊരു ദ്രുതഗതിയിൽ പറഞ്ഞുപോകുന്ന പ്രണയകഥയാണ് ഈ ചിത്രമെന്നാണ് പലരും വിചാരിച്ചുണ്ടാകുക. ഒരിക്കലും അങ്ങനെയല്ലെന്ന് പൃഥ്വി പറയുന്നു.

നമ്മുട ദൈനംദിനജീവിതത്തില്‍ പതിഞ്ഞ താളത്തില്‍ പറഞ്ഞുപോകുന്ന ഒരു ജീവിതകഥയാണ് ഈ സിനിമ. നമ്മുടെ ജീവിതത്തോട് അടുത്ത് നില്‍ക്കണം എന്നുള്ളതിനാലാണ് സിനിമയ്ക്ക് ഒരു പതിഞ്ഞ താളം നല്‍കിയതെന്നും അദ്ദേഹം പറയുന്നു.

'18 വയസിലോ 25 വയസിലോ എനിക്കീ ചിത്രം മനസിലായി എന്ന് വരില്ല. പക്ഷേ 33 വയസുള്ള ഒരു ഭര്‍ത്താവും ഒരു കുട്ടിയുടെ അച്ഛനുമായ തനിക്ക് ഈ സിനിമയോട് ഒരുപാട് സ്‌നേഹമുണ്ടെന്നും പൃഥ്വി പറയുന്നു. ഞാൻ അഭിനയിച്ച സിനിമകളിലും കണ്ട സിനിമകളിലും ഇതുപോലെ എന്നെ സ്വാധീനിച്ച സിനിമ വേറെയില്ല. വ്യക്തിപരമായി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ഇതെന്നും പൃഥ്വി കൂട്ടിച്ചേര്‍ക്കുന്നു..

ഈ സിനിമ കാണുമ്പോൾ ഒരിക്കലെങ്കിലും കുടുംബത്തെക്കുറിച്ച് ചിന്തിക്കും. ഈ ചിത്രം കുടുംബസമേതം തിയറ്ററിൽ പോയി കാണണമെന്നും പൃഥ്വിരാജ് പറയുന്നു.