Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി ഫാനോ മോഹന്‍ലാൽ ഫാനോ? പൃഥ്വി പറയുന്നു

mammootty-prithvi

തെന്നിന്ത്യമുഴുവൻ ആരാധകരുള്ള നടനാണ് പൃഥ്രിരാജ്. എന്നാൽ പൃഥ്വി ആരുടെ ആരാധകനാണെന്ന് അറിയേണ്ടേ? മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കടുത്ത ആരാധകനാണ് താനെന്ന് പൃഥ്വിരാജ് പറയുന്നു.

‘മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് ഞാന്‍. അദ്ദേഹത്തിലെ നടനെ ഞാന്‍ ആരാധിക്കുന്നു. മമ്മൂട്ടിയോടും അതുപോലെ തന്നെ. രണ്ട് പേരും നമ്മുടെ ആരാധന അര്‍ഹിക്കുന്നുണ്ട്. അവർ ഈ ഇൻഡസ്ട്രിയുടെ ഭാഗമായതു തന്നെ എന്നെ സന്തോഷപ്പെടുത്തുന്ന കാര്യമാണ്. കാരണം ഇങ്ങനെ രണ്ടുപേര്‍ ഉള്ളതുകൊണ്ട് എന്നെപ്പോലുള്ള നടന്മാര്‍ക്ക് അവർക്കൊപ്പം എത്തിച്ചേരാനുളള വെല്ലുവിളി ഉണ്ടാകും.’ പൃഥി പറഞ്ഞു.

ഊഴത്തിൽ സസ്പൻസ് ഇല്ല

‘ജീത്തുവിന്റെ കരിയറില്‍ സാങ്കേതികമായി ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ചിത്രമാണ് മെമ്മറീസ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഊഴത്തിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരു സസ്പൻസും ഇല്ല. എങ്ങനെ ഈ കഥ അവതരിപ്പിക്കുന്നു എന്നതിലാണ് പുതുമ.

ഒരു പ്രത്യേകകാര്യത്തിൽ വിദഗ്ദ്ധനായ യുവാവിന്റെ വേഷത്തിലാണ്ഈ ചിത്രത്തിലെത്തുന്നത്. ആ കഴിവിലൂടെയാണ് അയാൾ പ്രതികാരം ചെയ്യുക.

Your Rating: